Kerala
ചേവായൂരില്‍ ഉണ്ടായത് കേട്ടുകേള്‍വിയില്ലാത്ത അതിക്രമം; എം കെ രാഘവന്‍
സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷത്തിനിടെ ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി
കോഴിക്കോട് | ചേവായൂരില്‍ ഉണ്ടായത് കേട്ടുകേള്‍വിയില്ലാത്ത അതിക്രമമെന്ന് എം കെ രാഘവന്‍ എം പി. സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയത് സിപിഎമ്മാണ്. 5000ത്തോളം കള്ളവോട്ട് സിപിഎം ചെയ്‌തു.പോലീസ് സിപിഎം അഴിഞ്ഞാട്ടത്തിന് കൂട്ടുനിന്നെന്നും എം കെ രാഘവന്‍ പറഞ്ഞു.
അതേസമയം സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷത്തിനിടെ ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. വോട്ടെടുപ്പ് അവസാനിച്ചെങ്കിലും സംഘര്‍ഷം ഇതുവരെ അവസാനിച്ചിട്ടില്ല.
കോണ്‍ഗ്രസ് പാനലും സി പി എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലായിരുന്നു മത്സരം. ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വര്‍ഷങ്ങളായി കോണ്‍ഗ്രസാണ് ഭരിച്ചിരുന്നത്. ഡിസിസിയുമായുള്ള ഭിന്നതയെ തുടര്‍ന്ന് നിലവിലെ ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തു. പിന്നാലെ ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരില്‍ സിപിഐഎം പിന്തുണയോടെ കോണ്‍ഗ്രസ് വിമതവിഭാഗം മത്സരത്തിനിറങ്ങുകയായിരുന്നു. 8500ഓളം പേര്‍ വോട്ട് ചെയ്തതായാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് റദ്ധാക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.