Kuwait
കുവൈത്തില്‍ രണ്ട് പ്രദേശങ്ങളില്‍ അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തി
ഫഹാഹീല്‍, ഖൈറാന്‍ എന്നീ പ്രദേശങ്ങളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കുവൈത്ത് സിറ്റി | കുവൈത്തില്‍ രണ്ടിടങ്ങളിലായി രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഫഹാഹീല്‍, ഖൈറാന്‍ എന്നീ പ്രദേശങ്ങളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഫഹാഹീലില്‍ കാറിനുള്ളിലാണ് മൃതദേഹം ഉണ്ടായിരുന്നത്. പാര്‍ക്ക് ചെയ്ത കാറില്‍ മൃതദേഹം കണ്ടതായി പോലീസിനെ ഒരാള്‍ അറിയിക്കുകയായിരുന്നു.
അല്‍ ഖൈറാന്‍ പ്രദേശത്തും കാറിനുള്ളിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊതു പാര്‍ക്കിംഗ് ഏരിയയിലാണ് കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. ഫോറന്‍സിക് വിഭാഗം എത്തി പരിശോധന നടത്തി. അന്വേഷണം നടന്നുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----