Connect with us

Uae

ദുബൈയിൽ ഏകീകൃത ജനസംഖ്യാ കണക്കെടുപ്പ് വരുന്നു

സർക്കാർ പദ്ധതികൾ, തന്ത്രങ്ങൾ, നയങ്ങൾ എന്നിവ തയ്യാറാക്കുന്നതിന് ജനസംഖ്യാ ഡാറ്റാബേസ് ഉപയോഗിക്കും.

Published

|

Last Updated

ദുബൈ | എമിറേറ്റിലെ താമസക്കാരുടെ കുറ്റമറ്റ ജനസംഖ്യാ കണക്കെടുപ്പ് വരുന്നു. കേന്ദ്രീകൃതവും സമഗ്രവും തത്സമയവുമായ ഏകീകൃത ജനസംഖ്യാ രജിസ്ട്രിയും രൂപീകരിക്കും. ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് ഇന്നലെ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ദുബൈ ഡാറ്റ ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് കോർപ്പറേഷന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലാണ് “യുണിഫൈഡ് രജിസ്ട്രി ഓഫ് ദി പോപ്പുലേഷൻ ഓഫ് ദുബൈ’ എന്ന് പേരിൽ രജിസ്ട്രി സൃഷ്ടിക്കുക. എമിറേറ്റിലെ ജനസംഖ്യാ വിവരങ്ങളുടെ ഔദ്യോഗികവും ഏകവുമായ ഉറവിടമാണിത്.

സർക്കാർ പദ്ധതികൾ, തന്ത്രങ്ങൾ, നയങ്ങൾ എന്നിവ തയ്യാറാക്കുന്നതിന് ജനസംഖ്യാ ഡാറ്റാബേസ് ഉപയോഗിക്കും. സാമ്പത്തികവും സാമൂഹികവുമായ നയങ്ങളെ നയിക്കാൻ ഭാവിയിലെ ജനസംഖ്യാ പ്രവചനം പ്രാപ്തമാക്കുന്നതിനൊപ്പം സർക്കാർ സേവനങ്ങളും പരിപാടികളും മെച്ചപ്പെടുത്താൻ ഇത് സഹായിക്കും.

ദുബൈ ഡാറ്റ ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് എസ്റ്റാബ്ലിഷ്മെന്റ് ജനസംഖ്യാ രജിസ്ട്രി നിയന്ത്രിക്കുകയും ആവശ്യമായ ഡാറ്റ ശേഖരിക്കുന്നതിന് സർക്കാർ സ്ഥാപനങ്ങളുമായി ഏകോപിപ്പിക്കും.ദുബൈ സൈബർ സെക്യൂരിറ്റി സെന്ററുമായി സഹകരിച്ച് രജിസ്ട്രി രൂപകൽപ്പന ചെയ്യുകയും അപ്ഡേറ്റ് ചെയ്യുകയും മറ്റ് രേഖകളുമായി ബന്ധിപ്പിക്കുകയും ഡാറ്റ സുരക്ഷ ഉറപ്പാക്കുകയും ചെയ്യും.

Latest