Uae
ഷാർജയിൽ പൊതു പാർക്കിംഗിന് ഏകീകൃത എസ് എം എസ് ഫോർമാറ്റ്
ഖോർഫക്കാനിൽ മുമ്പ് ഉപയോഗിച്ചിരുന്ന "കെ എച്ച്' എന്ന സിറ്റി കോഡ് നിർത്തലാക്കി.

ഷാർജ|എമിറേറ്റിലെ എല്ലാ നഗരങ്ങളിലും പൊതു പാർക്കിംഗ് ഉപയോക്താക്കൾക്കുള്ള എസ് എം എസ് പേയ്മെന്റ്ഫോർമാറ്റ് ഏകീകരിച്ചു. പൊതു പാർക്കിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ സുഗമവും കാര്യക്ഷമവുമായ സേവനം നൽകുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഷാർജ മുനിസിപ്പാലിറ്റി വ്യക്തമാക്കി.
ഖോർഫക്കാനിൽ മുമ്പ് ഉപയോഗിച്ചിരുന്ന “കെ എച്ച്’ എന്ന സിറ്റി കോഡ് നിർത്തലാക്കി. ഇനി വാഹനമോടിക്കുന്നവർക്ക് പ്ലേറ്റിന്റെ ഉറവിടം, നമ്പർ, പാർക്കിംഗ് ദൈർഘ്യം എന്നിവ 5566 എന്ന നമ്പറിലേക്ക് എസ് എം എസ് അയക്കാം.
2024 അവസാന പാദം മുതൽ ഷാർജയിൽ പാർക്കിംഗ് സംവിധാനത്തിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഏഴ് ദിവസത്തെ പാർക്കിംഗ് സോണുകൾ, സ്മാർട്ട് പാർക്കിംഗ് സംവിധാനം, അൽ ദൈദ്, കൽബ നഗരങ്ങളിലെ പാർക്കിംഗ് ഫീസ് എന്നിവ ഇതിൽ പെടും. അൽ ഖാനിലും അൽ നാദിലും പുതിയ സ്മാർട്ട് പാർക്കിംഗ് ഏരിയകൾ തുറക്കുകയും ചെയ്തു.
പൊതു പാർക്കിംഗ് ഫീസ്, പിഴ എന്നിവ പരിശോധിക്കുന്നതിനും അടക്കുന്നതിനുമായി കഴിഞ്ഞാഴ്ച മുനിസിപ്പാലിറ്റി “മൗക്വിഫ്’ എന്ന പുതിയ ആപ്പ് പുറത്തിറക്കിയിരുന്നു.