Kerala
ഏക സിവില്‍ കോഡ്; ബില്‍ അവതരണത്തിന് അനുമതിയേകി രാജ്യസഭ
വോട്ടെടുപ്പില്‍ 23നെതിരെ 63 വോട്ടുകള്‍ക്ക് ബില്‍ അവതരണത്തിനുള്ള ആവശ്യം പാസാവുകയായിരുന്നു.
ന്യൂഡല്‍ഹി | ഏക സിവില്‍ കോഡ് ബില്‍ അവതരണത്തിന് അനുമതിയേകി രാജ്യസഭ ഏക സിവില്‍ കോഡ് ബില്‍ അവതരണത്തിന് അനുമതി നല്‍കി രാജ്യസഭ. വോട്ടെടുപ്പില്‍ 23നെതിരെ 63 വോട്ടുകള്‍ക്ക് ബില്‍ അവതരണത്തിനുള്ള ആവശ്യം പാസാവുകയായിരുന്നു. ബി ജെ പി എം പി. കിറോഡി ലാല്‍ മീണയാണ് സ്വകാര്യ ബില്‍ ആയി ഏക സിവില്‍ കോഡ് സഭയില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയത്.
ബില്‍ അവതരണ വേളയില്‍ പ്രതിപക്ഷ നിരയില്‍ ചുരുക്കം ചിലരേ സഭയില്‍ ഉണ്ടായിരുന്നുള്ളൂ. കോണ്‍ഗ്രസ് എം പിമാരില്‍ ഭൂരിപക്ഷവും സഭയില്‍ ഇല്ലാതിരുന്നതിനെ മുസ്ലിം ലീഗ് എം പി അബ്ദുല്‍ വഹാബ് വിമര്‍ശിച്ചു. ബില്ലിനെ തമിഴ്‌നാട്ടില്‍ നിന്നുള്ള എം പി വൈക്കോയും കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പി എല്‍ ഹനുമന്തയ്യയും അവതരാണനുമതി നല്‍കുന്നതിനെ എതിര്‍ത്ത് സംസാരിച്ചു. എന്നാല്‍, ആ ബില്‍ അവതരിപ്പിച്ച ശേഷമാണ് നിലപാട് പറയേണ്ടതെന്നും അവതരണ സമയത്ത് തന്നെ എതിര്‍ക്കുന്നത് എന്തിനാണെന്നും കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ചോദിച്ചു. തുടര്‍ന്ന് ബില്ലിന്റെ അവതരണാനുമതിക്കായി വോട്ടെടുപ്പ് നടക്കുകയും പാസാവുകയുമായിരുന്നു.