Connect with us

National

ഏക സിവില്‍ കോഡ്: നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കും

റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് ലോ കമ്മീഷന്‍.നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയം നീട്ടിനല്‍കില്ല.

Published

|

Last Updated

ന്യൂഡല്‍ഹി | ഏക സിവില്‍ കോഡ് വിഷയത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കും. റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് ലോ കമ്മീഷന്‍ അറിയിച്ചു.

75 ലക്ഷം പ്രതികരണങ്ങളാണ് ഇതുവരെ ലഭിച്ചത്. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയം നീട്ടിനല്‍കില്ലെന്നും ലോ കമ്മീഷന്‍ വ്യക്തമാക്കി.

ജൂണ്‍ 14നാണ് യു സി സി വിഷയത്തില്‍ സംഘടനകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ തേടിക്കൊണ്ട് ലോ കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ജൂലൈ 14 ആയിരുന്നു ഇതിനുള്ള അന്തിമ തീയതിയായി നിശ്ചയിച്ചിരുന്നത്. ഇത് പിന്നീട് ജൂലൈ 28ലേക്ക് നീട്ടുകയായിരുന്നു.

 

---- facebook comment plugin here -----

Latest