Connect with us

UNION BANK DRESS CODE CIRCULAR

നവരാത്രി ദിനങ്ങളില്‍ ഡ്രസ് കോഡ് നിര്‍ദ്ദേശിച്ച് യൂണിയന്‍ ബേങ്ക്; നടപടിക്കെതിരെ ജീവനക്കാരുടെ പ്രതിഷേധം

മുംബൈയിലെ ബേങ്ക് ആസ്ഥാനത്തുനിന്നുമാണ് സര്‍ക്കുലര്‍ വന്നിരിക്കുന്നത്. നവരാത്രി ദിനത്തോട് അനുബന്ധിച്ച് ശാഖകളില്‍ ഇന്‍ഡോര് ഗെയിമുകള്‍ സംഘടിപ്പിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്

Published

|

Last Updated

മുംബൈ | നവരാത്രിയോട് അനുബന്ധിച്ച് ജീവനക്കാര്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തി യൂണിയന്‍ ബേങ്ക് ഇറക്കിയ സര്‍ക്കുലര്‍ വിവാദത്തില്‍. ഓരോ ദിവസവും ഓരോ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്നും ഇതിനായി നിറങ്ങള്‍ അടങ്ങിയ വ്യക്തമായ ഉത്തരവും പൊതു മേഖലാ ബേങ്ക് ആയ യൂണിയന്‍ ബേങ്ക് ഉത്തരവ് പുറത്തിറക്കിയത്.

നവരാത്രി സമാപിക്കുന്ന പതിനഞ്ചാം തീയതി വരെ ഓരോ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഒക്ടോബര്‍ ഏഴിന് മഞ്ഞ, എട്ടിന് പച്ച, ഒമ്പതിന് ഗ്രേ, പത്തിന് ഓറഞ്ച്, അടുത്ത ദിവസങ്ങളില്‍ വെള്ള, ചുവപ്പ്, നീല, പിങ്ക്, പര്‍പ്പിള്‍ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഇത് പാലിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകും. ഓരോ ദിവസത്തിനും ഇരുനൂറ് രൂപയാണ് പിഴ. എല്ലാ ദിവസവും ഗ്രൂപ്പ് ഫോട്ടോ എടുത്ത് അയക്കണം. ഇതിനെതിരെ ബേങ്ക് ജീവനക്കാരുടെ സംഘടന രംഗത്തെത്തി.

മുംബൈയിലെ ബേങ്ക് ആസ്ഥാനത്തുനിന്നുമാണ് സര്‍ക്കുലര്‍ വന്നിരിക്കുന്നത്. നവരാത്രി ദിനത്തോട് അനുബന്ധിച്ച് ശാഖകളില്‍ ഇന്‍ഡോര് ഗെയിമുകള്‍ സംഘടിപ്പിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്. ഓണം പോലുള്ള ആഘോഷ അവസരങ്ങളില്‍ ഒരോരുത്തരും കേരളീയ വസ്ത്രം ധരിച്ചെത്തുന്നത് സ്വന്തം ഇഷ്ടത്തിലാണെന്നും ഇത്തരം സര്‍ക്കുലറുകളുടെ അടിസ്ഥാനത്തിലല്ലെന്നും ജീവനക്കാര്‍ പറഞ്ഞു.