Connect with us

National

കേന്ദ്ര ബജറ്റ്; അടുത്ത അഞ്ച് വര്‍ഷംകൊണ്ട് രാജ്യത്ത് 75,000 മെഡിക്കല്‍ സീറ്റുകള്‍, ഐ ഐടികള്‍ക്കും പരിഗണന

2014ന് ശേഷം സ്ഥാപിച്ച ഐ ഐ ടികളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി|അടുത്ത അഞ്ച് വര്‍ഷംകൊണ്ട് രാജ്യത്ത് 75,000 മെഡിക്കല്‍ സീറ്റുകള്‍ അനുവദിക്കുമെന്ന് ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനം. അടുത്ത വര്‍ഷം പതിനായിരം സീറ്റുകള്‍ അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ബജറ്റില്‍ ഐ ഐ ടികള്‍ക്കും പരിഗണന. രാജ്യത്തെ 23 ഐ ഐ ടികളില്‍ വിദ്യാര്‍ഥികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷംകൊണ്ട് 100 ശതമാനം വര്‍ധനവാണ് ഉണ്ടായത്. അടുത്ത വർഷത്തേക്ക് ഐഐടി, ഐഐഎസ്‍സി ഗവേഷണത്തിനായി പതിനായിരം പിഎം റിസർച്ച് സ്കോളർഷിപ്പ് നൽകും.

പാലക്കാട് ഐഐടി ഉൾപ്പെടെ രാജ്യത്തെ അഞ്ച് ഐ ഐ ടികളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. പട്ന ഐ ഐ ടിക്ക് പുതിയ ഹോസ്റ്റല്‍ കെട്ടിടം നിര്‍മിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

2014ന് ശേഷം സ്ഥാപിച്ച ഐ ഐ ടികളുടെ അടിസ്ഥാന സൗകര്യമാണ് വര്‍ധിപ്പിക്കുക. 6500 വിദ്യാര്‍ഥികളെ കൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലാണ് വികസനമുണ്ടാകുക. എഐ വിദ്യാഭ്യാസത്തിനായി പുതിയ കേന്ദ്രം സ്ഥാപിക്കും. ഇതിനായി 500 കോടി വകയിരുത്തിയെന്നും ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

 

 

Latest