Connect with us

National

കേന്ദ്ര ബജറ്റ്: ജീവന്‍ രക്ഷാമരുന്നുകള്‍, മൊബൈല്‍ ഫോണ്‍ ബാറ്ററി എന്നിവയുടെ വില കുറയും

ആദായ നികുതി പരിധി ഉയര്‍ത്തിയത് ബജറ്റിലെ ഞെട്ടിക്കുന്ന പ്രഖ്യാപനമാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| 2025-2026 വര്‍ഷത്തെ കേന്ദ്ര ബജറ്റ് അവതരണം പൂര്‍ത്തിയായി. 36 ജീവന്‍ രക്ഷാമരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയതായി ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. ആറു മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയില്‍ ഇളവ് വരുത്തിയിട്ടുമുണ്ട്. മൊബെല്‍ ഫോണ്‍ ബാറ്ററികളുടെ വില കുറയുമെന്ന് ധനമന്ത്രി അറിയിച്ചു. ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടിയാണ് ഒഴിവാക്കിയത്.

ആദായ നികുതി പരിധി ഉയര്‍ത്തിയത് ബജറ്റിലെ ഞെട്ടിക്കുന്ന പ്രഖ്യാപനമാണ്. ആദായ നികുതിയില്‍ വന്‍ ഇളവാണ് ഉണ്ടായിരിക്കുന്നത്. 12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ല.

ബജറ്റ് അവതരണം ധനമന്ത്രി തുടരവെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ തകര്‍ച്ചയാണുള്ളത്. ബജറ്റ് അവതരണത്തിന്റെ ആരംഭത്തില്‍ ഓഹരി വിപണി കുതിച്ചുയര്‍ന്നിരുന്നു. ബജറ്റ് അവതരണം ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഓഹരി വിപണി പൊടുന്നനെ കൂപ്പുകുത്തി. ആദ്യം  സെന്‍സെക്‌സ് 300 ഉം നിഫ്റ്റി 95 പോയിന്റും ഉയര്‍ന്നിരുന്നു. എന്നാല്‍ ബജറ്റ് അവതരണം ഒരു മണിക്കൂര്‍ പിന്നിട്ടതോടെ ഓഹരി വിപണിയില്‍ തിരിച്ചടിയുണ്ടായി. നിലവില്‍ സെന്‍സെക്‌സ് 371 ഉം നിഫ്റ്റി 99 ഉം പോയിന്റും താഴ്ന്നാണ് വ്യാപാരം തുടരുന്നത്.

 

 

 

---- facebook comment plugin here -----

Latest