Connect with us

National

കേന്ദ്ര സർക്കാറിൻെറ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടി

മുൻഗണനാ വിഭാഗങ്ങളിൽ പെട്ട കുടു‌ംബത്തിലെ ഒരാൾക്ക് 5 കിലോ ഭക്ഷ്യ ധാന്യം വീതമാണ് പ്രധാനമന്ത്രിയുടെ ഗരീബ് കല്യാൺ യോജനയിലൂടെ നൽകുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി അടുത്ത ആറ് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. മാര്‍ച്ച് 31ന് പദ്ധതിയുടെ കാലാവധി തീരാനിരിക്കെയാണ് തീരുമാനം.

പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന എന്ന പേരിൽ 2020 മാർച്ചിലാണ് സൗജന്യ ഭക്ഷ്യധാന്യ പദ്ധതി നടപ്പിലാക്കിയത്. കൊവിഡ് ലോക്ഡൗൺ സാഹചര്യം കണക്കിലെടുത്തായിരുന്നു നടപടി.  പദ്ധതി പിന്നീട് 2022 മാർച്ച് വരെ നീട്ടുകയായിരുന്നു. ഈ കാലാവധി അവസാനിക്കുന്ന ഘട്ടത്തിലാണ് 2022 സെപ്തംബർ വരെ പദ്ധതി നീട്ടി പുതിയ തീരുമാനം വരുന്നത്.

മുൻഗണനാ വിഭാഗങ്ങളിൽ പെട്ട കുടു‌ംബത്തിലെ ഒരാൾക്ക് 5 കിലോ ഭക്ഷ്യ ധാന്യം വീതമാണ് പ്രധാനമന്ത്രിയുടെ ഗരീബ് കല്യാൺ യോജനയിലൂടെ നൽകുന്നത്. 26000 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.