Connect with us

central cabinet

കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന്; കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ കരട് ബില്‍ 

പ്രധാനമന്ത്രിയുടെ വസതിയിലാണ് മന്ത്രിസഭാ യോഗം

Published

|

Last Updated

ന്യൂഡല്‍ഹി | മൂന്ന് കാര്‍ഷിക നിയമങ്ങള്‍ ഒറ്റയിടക്ക് പിന്‍വലിക്കുന്നതിനുള്ള കരടുബില്ല് കൊണ്ടുവരുന്നത് ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. കേന്ദ്രകാര്‍ഷിക മന്ത്രിലായം ഇത്തരത്തില്‍ ഒരു ബില്‍ തയ്യാറാക്കി കഴിഞ്ഞിതായാണ് വിവരം. ഇത് സംബന്ധിച്ച ചര്‍ച്ചയാകും ഇന്ന് പ്രധാനമന്ത്രിയുടെ വസതിയില്‍ നടക്കുന്ന യോഗത്തില്‍ നടക്കുക. ഈമാസം 29നാണ് പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുക. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതിന് പുറമെ കിപ്റ്റോ കറന്‍സി നിയന്ത്രണ ബില്‍ അടക്കുള്ള 26 പുതിയ ബില്ലുകള്‍ അവതരിപ്പിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചെങ്കിലും സമരം തുടരുമെന്ന് കര്‍ഷകര്‍ പ്രപഖ്യാപിച്ചിരുന്നു. നിയമങ്ങള്‍ റദ്ദ് ചെയ്യുന്നതിനുളള സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. പാര്‍ലമെന്റിലേക്ക് നടത്താന്‍ തീരുമാനിച്ചിട്ടുളള ട്രാക്ടര്‍ മാര്‍ച്ച് ഉള്‍പ്പെടെയുളള സമരത്തിന്റെ കാര്യത്തില്‍ കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ അടിസ്ഥാനത്തിലാകും നിലപാട് പ്രഖ്യാപിക്കുക.