Connect with us

Kerala

യൂനിയന്‍ തിരഞ്ഞെടുപ്പ്: കേരള സര്‍വകലാശാലയില്‍ എസ് എഫ് ഐ- കെ എസ് യു സംഘട്ടനം

സംഘര്‍ഷം എസ് എഫ് ഐയുടെ ആഹ്ളാദ പ്രകടനത്തിന് പിന്നാലെ

Published

|

Last Updated

തിരുവനന്തപുരം | കേരള സര്‍വകലാശാല സെനറ്റ് യൂനിയന്‍ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ വിദ്യാര്‍ഥികളുടെ ചേരിതിരിഞ്ഞുള്ള സംഘര്‍ഷം. കെ എസ് യു- എസ് എഫ് ഐ പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്. എസ് എഫ് ഐയുടെ വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. കല്ലേറിലും പോലീസ് ലാത്തി വീശലിലും നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു.

സംഘര്‍ഷം അയവില്ലാതെ മണിക്കൂറുകളോളം തുടര്‍ന്നു. വിദ്യാര്‍ഥികള്‍ തമ്മില്‍ കല്ലെറിയുന്നത് നിയന്ത്രിക്കാന്‍ പോലീസ് പാടുപെട്ടു. കേരള സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐ വിജയിച്ചിരുന്നു. ഇതിന്റെ ഫലപ്രഖ്യാപനം വന്നയുടനെയാണ് ആഹ്ലാദ പ്രകടനവും തുടര്‍ന്ന് സംഘര്‍ഷവുമുണ്ടായത്. ജനറല്‍ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഏഴില്‍ ആറു സീറ്റും നേടിയാണ് എസ് എഫ് ഐയുടെ ജയം. വൈസ് ചെയര്‍പേഴ്‌സന്‍ സീറ്റില്‍ കെ എസ് യു അട്ടിമറി ജയവും നേടിയിരുന്നു. അക്കൗണ്ട്‌സ് കമ്മിറ്റിയില്‍ അഞ്ചില്‍ നാല് സീറ്റില്‍ എസ് എഫ് ഐക്കും ഒരു സീറ്റ് കെ എസ് യുവിനും നേടാനായി.