National
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരൈ അവകാശ ലംഘനത്തിന് നോട്ടീസ്
മഹാരാഷ്ട്രയിലെ കലാവതി എന്ന സ്ത്രീയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിലാണ് നടപടി.
ന്യൂഡല്‍ഹി| കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരൈ അവകാശ ലംഘനത്തിന് നോട്ടീസ്. കോണ്‍ഗ്രസ് എംപി മാണിക്യം ടാഗോറാണ് അവകാശ ലംഘന നോട്ടീസ് നല്‍കിയത്. മഹാരാഷ്ട്രയിലെ കലാവതി എന്ന സ്ത്രീയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിലാണ് നടപടി. രാഹുല്‍ഗാന്ധി സന്ദര്‍ശിച്ച കലാവതിയെന്ന സ്ത്രീക്ക് വീടും റേഷനും വൈദ്യുതിയും നല്‍കിയത് മോദി സര്‍ക്കാരാണെന്ന് അമിത് ഷാ ഇന്നലെ പറഞ്ഞിരുന്നു. മോദി സര്‍ക്കാര്‍ പറയുന്നത് തെറ്റാണെന്നും രാഹുല്‍ഗാന്ധിയാണ് തങ്ങളെ സഹായിച്ചതെന്നും കലാവതി വെളിപ്പെടുത്തുന്ന വിഡീയോ കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്.
അതേസമയം, ലോക്‌സഭ നടക്കുന്നതിനിടെ രാഹുല്‍ ഗാന്ധി എംപി ഫ്‌ലെയിങ് കിസ് നല്‍കിയെന്ന ആരോപണത്തില്‍ ബിജെപി വനിത എംപിമാര്‍ രാഹുലിനെതിരെ പരാതി നല്‍കി. വനിത എംപിമാര്‍ക്ക് നേരെ രാഹുല്‍ ഗാന്ധി ഫ്‌ലൈയിങ് കിസ് നല്‍കിയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ആരോപണം ഉന്നയിച്ചത്.