Lakhimpur Keri Incident
ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊന്ന കേസില്‍ കേന്ദ്ര മന്ത്രിയുടെ മകന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി
കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തുമ്പോള്‍ മന്ത്രി പുത്രന്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്ന വാദം കോടതിയില്‍ പ്രതിഭാഗം അഭിഭാഷകന്‍ ആവര്‍ത്തിച്ചു
ലഖിംപൂര്‍ | ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കയറ്റിക്കൊന്ന കേസിലെ പ്രതിയായ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയടക്കം മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസ് പരിഗണക്കുന്ന ഉത്തര്‍പ്രദേശിലെ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തുമ്പോള്‍ മന്ത്രി പുത്രന്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്ന വാദം കോടതിയില്‍ പ്രതിഭാഗം അഭിഭാഷകന്‍ ആവര്‍ത്തിച്ചു. നേരത്തെ ഒക്ടോബര്‍ 13നും ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.
ലഖിംപൂര്‍ ഖേരിയിലെ ടിക്കൂനിയയില്‍ ഒക്ടോബര്‍ മൂന്ന് കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകനായ ആശഷ് മിശ്ര. നാല് കര്‍ഷകരും ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകനും അടക്കം എട്ട് പേരാണ് അന്ന് മരിച്ചത്.