National
കര്‍ഷക പ്രക്ഷോഭകര്‍ക്കിടയിലേക്ക് കേന്ദ്ര മന്ത്രിയുടെ മകന്റെ വാഹനം പാഞ്ഞുകയറി; മരണം എട്ടായി
കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ സഞ്ചരിച്ച വാഹനമാണ് കര്‍ഷകര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്
ലഖ്‌നോ | ഉത്തര്‍ പ്രദേശില്‍ കര്‍ഷക പ്രക്ഷോഭകര്‍ക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു.. എട്ട് കര്‍ഷകര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ലഖിംപുര്‍ ഖേരി ജില്ലയിലെ ടികുനിയയിലാണ് സംഭവം. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ സഞ്ചരിച്ച വാഹനമാണ് കര്‍ഷകര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. വാഹനം മനപ്പൂര്‍വം ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് കര്‍ഷകര്‍ ആരോപിച്ചു.
ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ ഉപരോധിക്കാന്‍ ഹെലിപാഡില്‍ തടിച്ചു കൂടിയവര്‍ക്കു നേരെയാണ് വാഹനം ഇടിച്ചുകയറ്റിയത്. ഉപരോധത്തെ തുടര്‍ന്ന് മന്ത്രിക്ക് ഹെലിപാഡില്‍ ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.