Kerala
ഡല്‍ഹിയില്‍ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ചതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍
ഡല്‍ഹിയില്‍ വന്‍ സുരക്ഷയാണെന്നും കാരണം മാധ്യമങ്ങള്‍ക്ക് അറിയാമെന്നും മന്ത്രി

തിരുവനന്തപുരം | ഡല്‍ഹിയില്‍ കുരിശിന്റെ വഴിക്ക് അനുമതി നല്‍കാത്തതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഡല്‍ഹിയിലെ സുരക്ഷാ പ്രശ്‌നം മുന്‍ നിര്‍ത്തിയാണ് അനുമതി നിഷേധിച്ചതെന്നും കഴിഞ്ഞ ദിവസം ഹനുമാന്‍ ജയന്തി ആഘോഷത്തിനും അനുമതി നല്‍കിയിരുന്നില്ലെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
11 മുതല്‍ ഡല്‍ഹിയില്‍ അധി ശക്തമായ സുരക്ഷയാണ് എന്ന വാര്‍ത്തകള്‍ വരുന്നു. എന്തിനാണ് സൂക്ഷയെന്ന് എനിക്കറിയില്ല. സുരക്ഷയുടെ കാരണം മാധ്യമങ്ങള്‍ക്കറിയാം-ജോര്‍ജ് കുര്യന്‍ പറഞ്ഞു.സുരക്ഷാകരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ കുരിശിന്റെ വഴിക്ക് ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചത്. തുടര്‍ന്ന് പള്ളി ഗ്രൗണ്ടിലാണ് കുരിശിന്റെ വഴി ചടങ്ങ് നടത്തിയത്.
സെന്റ്‌മേരീസ് പള്ളിയില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് പള്ളിയിലേക്ക് പ്രദക്ഷിണം നടത്താനായിരുന്നു തീരുമാനം. സംഭവത്തില്‍ ഡല്‍ഹി പോലീസ് ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.