Kerala
മുതലപ്പൊഴിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു
സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പേര്‍ സമരരംഗത്തുണ്ടായിരുന്നു.
![](https://assets.sirajlive.com/2024/07/muthala-915x538.jpg)
തിരുവനന്തപുരം | കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെതിരെ മുതലപ്പൊഴിയില്‍ പ്രതിഷേധം. മുതലപ്പൊഴിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത് ചര്‍ച്ച ചെയ്യാനെത്തിയതായിരുന്നു കേന്ദ്രമന്ത്രി. ചര്‍ച്ച പ്രഹസനമെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയെ റോഡില്‍ തടഞ്ഞത്.
സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പേര്‍ സമരരംഗത്തുണ്ടായിരുന്നു. മുതലപ്പൊഴിയില്‍ ബോട്ടുകള്‍ അപകടത്തില്‍പ്പെട്ട് മരിക്കുന്ന മത്സ്യത്തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ മനസിലാക്കാനായാണ് ജോര്‍ജ് കുര്യന്‍
മുന്‍ കേന്ദ്രമന്ത്രി വി മുരളീധരനടക്കമുള്ള നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം അപകടമേഖലയില്‍ എത്തിയത്. ‘
മന്ത്രി വിവിധ മത്സ്യതൊഴിലാളി പ്രതിനിധികളുടെയും ലത്തീന്‍ സഭാ പ്രതിനിധികളുടെയും ആവശ്യങ്ങള്‍ കേട്ടു. എന്നാല്‍ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളെ കണ്ട മന്ത്രി പ്രത്യേകിച്ച് തീരുമാനങ്ങള്‍ ഒന്നും പറഞ്ഞില്ല. ഇതോടെയാണ് ചര്‍ച്ച പരാജയമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.റോഡില്‍ തടഞ്ഞ മന്ത്രിയെ പോലീസ് ഇടപെട്ടാണ് കടത്തിവിട്ടത്.