National
മുനമ്പത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; ആര്‍ച്ച് ബിഷപ്പിന് ഉറപ്പു നല്‍കി കേന്ദ്രമന്ത്രി കിരണ്‍ റിജിജു
വരാപ്പുഴ അതിരൂപത ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച.

കൊച്ചി | കേന്ദ്രമന്ത്രി കിരണ്‍ റിജിജു ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിലുമായി കൂടിക്കാഴ്ച നടത്തി. വരാപ്പുഴ അതിരൂപത ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച.
മുനമ്പത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായി ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. സമയബന്ധിതമായി പ്രശ്‌നപരിഹാരം വേണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇനിയൊരു മുനമ്പം ആവര്‍ത്തിക്കില്ലെന്ന ഉറപ്പ് മന്ത്രി നല്‍കിയതായും ബിഷപ്പ് പറഞ്ഞു.
---- facebook comment plugin here -----