Kerala
ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്കായി പതിനഞ്ച് ഇന പരിപാടി നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു
പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പുകളും ദേശീയ ന്യൂനപക്ഷ വികസന കോര്‍പ്പറേഷനുകളില്‍ നിന്നുള്ള കടമെടുപ്പ് പദ്ധതികളും സമഗ്ര ശിക്ഷാ അഭിയാനും പ്രധാന്‍ മന്ത്രി ആവാസ് യോജനയും ആയുഷ്മാന്‍ ഭാരതും അടക്കമുള്ള പതിനഞ്ച് പദ്ധതികളില്‍ നിന്നാണ് ഇത് സംബന്ധമായി ന്യൂനപക്ഷ മന്ത്രാലയം സഹായം അനുവദിക്കുന്നത്
ന്യൂഡല്‍ഹി | ആറ് ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പദ്ധതികളില്‍ തുല്യമായ അവസരങ്ങള്‍ ലഭ്യമാക്കാനുദ്ദേശിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പതിനഞ്ച് ഇന പരിപാടി നടപ്പിലാക്കി വരികയാണെന്ന് ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയെ അറിയിച്ചു.
പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പുകളും ദേശീയ ന്യൂനപക്ഷ വികസന കോര്‍പ്പറേഷനുകളില്‍ നിന്നുള്ള കടമെടുപ്പ് പദ്ധതികളും സമഗ്ര ശിക്ഷാ അഭിയാനും പ്രധാന്‍ മന്ത്രി ആവാസ് യോജനയും ആയുഷ്മാന്‍ ഭാരതും അടക്കമുള്ള പതിനഞ്ച് പദ്ധതികളില്‍ നിന്നാണ് ഇത് സംബന്ധമായി ന്യൂനപക്ഷ മന്ത്രാലയം സഹായം അനുവദിക്കുന്നത് ്.