National
കാര്‍ഷിക നിയമം തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞിട്ടില്ല: കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമര്‍
കര്‍ഷകരുടെ ക്ഷേമത്തിനു വേണ്ടി സര്‍ക്കാര്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മന്ത്രി
ന്യൂഡല്‍ഹി | കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍.റദ്ദാക്കിയ കാര്‍ഷിക നിയമം തിരികെ കൊണ്ടുവരുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും തെറ്റായ പ്രചരണമാണ് നടക്കുന്നതെന്നും തോമര്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ചത് നല്ല നിയമങ്ങളാണ്. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് അത് വേണ്ടെന്ന് വെക്കുകയായിരുന്നു. കര്‍ഷകരുടെ ക്ഷേമത്തിനു വേണ്ടി സര്‍ക്കാര്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
മഹാരാഷ്ട്രയില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞത്. തല്‍ക്കാലം ഒരടി പിന്നോട്ടുവച്ചുവന്നേയുള്ളു. ഉചിതമായ സമയത്ത് തീരുമാനമെടുക്കും. നിയമങ്ങള്‍ പിന്‍വലിച്ചതില്‍ നിരാശയില്ല. നിയമം നടപ്പാക്കിയത് ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.