National
കേരളത്തില്‍ സി പി എമ്മുകാര്‍ നോക്കുകൂലി പിരിക്കുന്നതായി കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍
ബസില്‍ നിന്നിറങ്ങി ലഗേജുമായി പോകുന്നവര്‍ക്കെതിരെ പോലും നോക്കുകൂലി ചുമത്തുന്നു

ന്യൂഡല്‍ഹി | കേരളത്തില്‍ ബസില്‍ നിന്നിറങ്ങി ലഗേജുമായി പോകുന്നവര്‍ക്കെതിരെ പോലും നോക്കുകൂലി ചുമത്തുന്നതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.
സി പി എമ്മുകാരാണ് നോക്കുകൂലിക്ക് പിന്നിലെന്നും അങ്ങനെയുള്ള കമ്യൂണിസമാണ് കേരളത്തില്‍ വ്യവസായം തകര്‍ത്തതെന്നും മന്ത്രി ആരോപിച്ചു. രാജ്യസഭയിലാണ് ധനമന്ത്രി കേരളത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്.
കേരളത്തിന്റെ മുഖ്യമന്ത്രി രണ്ടു ദിവസം മുന്‍പ് നല്‍കിയ ഇന്റര്‍വ്യൂവില്‍ പോലും അവിടെ നോക്കുകൂലിയില്ലെന്ന് പറയേണ്ടി വരുന്നു. തന്നെ കൂടുതല്‍ പഠിപ്പിക്കാന്‍ നില്‍ക്കേണ്ടെന്നും ആ മേഖലയില്‍ നിന്നുള്ളയാളാണ് താനെന്നും പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളോട് അവര്‍ പറഞ്ഞു. നോക്കുകൂലിയെന്ന പ്രതിഭാസം വേറെ എവിടെയുമില്ല. സിപി എമ്മുകാരാണ് നോക്കുകൂലി പിരിക്കുന്നതെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.