Connect with us

National

ഇന്‍ഷ്വറന്‍സുകള്‍ക്ക് ഏര്‍പ്പെടുത്തിയ ജിഎസ്ടിക്കെതിരെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി;ധനമന്ത്രിക്ക് കത്തയച്ചു

ലൈഫ് ഇന്‍ഷ്വറന്‍സ്, മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പ്രീമിയത്തിന് ഇപ്പോള്‍ 18 ശതമാനമാണ് ജിഎസ്ടി ചുമത്തിയിരിക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി |  ലൈഫ്, മെഡിക്കല്‍ ഇന്‍ഷ്വറന്‍സിന് ചുമത്തിയിരിക്കുന്ന ജിഎസ്ടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി നിര്‍മല സീതാരാമന് കത്തയച്ച് കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി. എല്‍ഐസി നാഗ്പൂര്‍ ഡിവിഷണല്‍ എംപ്ലോയീസ് യൂണിയന്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ഇത്തരം ആവശ്യം മുന്നോട്ട് വെക്കുന്നതെന്നും കത്തില്‍ ഗഡ്കരി വ്യക്തമാക്കി

എല്‍ഐസി പ്രീമിയത്തിന് നേരത്തേ ജിഎസ്ടി ഇല്ലായിരുന്നു. ലൈഫ് ഇന്‍ഷ്വറന്‍സ്, മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പ്രീമിയത്തിന് ഇപ്പോള്‍ 18 ശതമാനമാണ് ജിഎസ്ടി ചുമത്തിയിരിക്കുന്നത്.

പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അപകടങ്ങളില്‍ സംരക്ഷണം ഉറപ്പാക്കാനാണ് ഇന്‍ഷ്വറന്‍സ്. മാത്രമല്ല 18 ശതമാനം നികുതി ചുമത്തിയത് എല്‍ഐസിയുടെ വളര്‍ച്ചയെ ബാധിക്കും. അതിനാല്‍ ജിഎസ്ടി പിന്‍വലിക്കണമെന്നാണ് എംപ്ലോയീസ് യൂണിയന്റെ ആവശ്യം

 

Latest