Connect with us

National

രാഷ്ട്രീയം വിടുമെന്ന് സൂചന നല്‍കി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

സജീവ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന പ്രസ്താവനയാണ് കഴിഞ്ഞ ദിവസം ഗഡ്കരി ഒരു അവാര്‍ഡ് ദാന ചടങ്ങിനിടെ നടത്തിയത്.

Published

|

Last Updated

നാഗ്പൂര്‍| രാഷ്ട്രീയത്തോടുള്ള താല്‍പര്യം നഷ്ടപ്പെട്ടേക്കുമെന്ന് സൂചന നല്‍കി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. സജീവ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന പ്രസ്താവനയാണ് കഴിഞ്ഞ ദിവസം ഗഡ്കരി ഒരു അവാര്‍ഡ് ദാന ചടങ്ങിനിടെ നടത്തിയത്.

ആളുകള്‍ക്ക് അനുയോജ്യമാണെങ്കില്‍ മാത്രം വോട്ട് ചെയ്യണമെന്നും പരിധിക്കപ്പുറം ആരെയും തൃപ്തിപ്പെടുത്താന്‍ താല്‍പ്പര്യമില്ലയെന്നും ചടങ്ങില്‍ ഗഡ്കരി  പറഞ്ഞു. എന്റെ സ്ഥാനത്ത് മറ്റാര് വന്നാലും കുഴപ്പമില്ല. എന്റെ ജോലിയില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

എന്നാല്‍ ഇത് പാര്‍ട്ടി ഹൈക്കമാന്‍ഡുമായുള്ള ഭിന്നതയെക്കുറിച്ചുള്ള സൂചനകള്‍ക്ക് ആക്കം കൂട്ടുക മാത്രമല്ല, 2024-ലെ പൊതുതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ടിക്കറ്റ് നിഷേധിച്ചേക്കാമെന്നുളള ഊഹങ്ങള്‍ക്ക് വരെ ആക്കം കൂട്ടി.

നേരത്തേയും പൊതുവേദികളില്‍ സമാനമായ പ്രസ്താവനകള്‍ ഗഡ്കരി നടത്തിയിരുന്നു. ജനുവരിയില്‍ ഹല്‍ബ ആദിവാസി മഹാസംഘ് അംഗങ്ങളെ അഭിസംബോധന ചെയ്യവെ, നിങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് വോട്ട് ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍, മറ്റ് പല കാര്യങ്ങളാല്‍ രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് തോന്നിയിരുന്നതായി അദ്ദേഹം പറഞ്ഞിരുന്നു.

 

Latest