Kerala
എറണാകുളം ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളെ വിലക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി
സംഭവത്തില്‍ കെയുഡബ്യുജെ എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

കൊച്ചി|എറണാകുളം ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളെ പുറത്താക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രതികരണം തേടിയതിന് പിന്നാലെയാണ് സുരേഷ് ഗോപി മാധ്യമങ്ങളെ പുറത്താക്കാന്‍ ഗസ്റ്റ് ഹൗസ് ജീവനക്കാരോട് പറഞ്ഞത്. മന്ത്രിയുടെ ഗണ്‍മാനാണ് മാധ്യമപ്രവര്‍ത്തകരോട് പുറത്ത് പോകണമെന്ന് പറഞ്ഞത്. ഗണ്‍മാന്‍ നിര്‍ദേശിച്ചത് മാധ്യമ പ്രവര്‍ത്തകരോട് പറയുക മാത്രമാണ് ചെയ്തതെന്നും സെക്രട്ടേറിയറ്റില്‍ പരാതിപ്പെടുമെന്ന് മന്ത്രി അറിയിച്ചുവെന്നും ജീവനക്കാരന്‍ വ്യക്തമാക്കി.
സംഭവത്തില്‍ കെയുഡബ്‌ള്യുജെ എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഗസ്റ്റ് ഹൗസിന്റെ നടപടി ജനാധിപത്യ വിരുദ്ധമെന്ന് പ്രസ്‌ക്ലബ് പ്രസിഡന്റ് ഗോപകുമാര്‍ പറഞ്ഞു. ഭാരവാഹികള്‍ നേരിട്ടെത്തി പ്രതിഷേധം അറിയിച്ചു.
---- facebook comment plugin here -----