Connect with us

National

കേന്ദ്ര സഹമന്ത്രി ബെംഗളുരുവിലെ സിഡാക്ക് സന്ദര്‍ശിച്ചു; ഐഒടി കിറ്റ് പുറത്തിറക്കി

ഒതുക്കമുള്ളതും എളുപ്പത്തില്‍ കൊണ്ടുപോകാവുന്നതുമാണ് ഐഒടി കിറ്റ്.

Published

|

Last Updated

ബെംഗളുരു| ഇന്നവേഷന്‍ ഡെവലപ്‌മെന്റ് അപ്‌സ്‌കില്‍ ഐഒടി കിറ്റ് പുറത്തിറക്കാന്‍ കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബെംഗളുരുവിലെ സിഡാക് സെന്റര്‍ സന്ദര്‍ശിച്ചു. സിഡാക് വികസിപ്പിച്ച, ഒരു ക്രെഡിറ്റ് കാര്‍ഡിന്റെ വലുപ്പത്തിലുള്ള കിറ്റില്‍ 6 സെന്‍സറുകള്‍, ആക്ച്ചുവേറ്ററുകള്‍, കണക്റ്റിവിറ്റി, ഡീബഗര്‍ ഇന്റര്‍ഫേസുകള്‍ എന്നിവയാണ് ഘടിപ്പിച്ചിരിക്കുന്നത്. ഒതുക്കമുള്ളതും എളുപ്പത്തില്‍ കൊണ്ടുപോകാവുന്നതുമായ ഐഒടി കിറ്റ്, ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക, സാങ്കേതിക പരിഹാര ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കാന്‍ സഹായിക്കുന്നതാണ്.

ഒരെണ്ണത്തിന് 2500 രൂപയാണ് വില. ഇത് ഉടന്‍ തന്നെ ജിഇഎം പോര്‍ട്ടലില്‍ ലഭ്യമാകും. വാണിജ്യ ഉത്പാദനത്തിനായി നവസംരംഭകര്‍ക്ക് സാങ്കേതികവിദ്യ കൈമാറാനും സിഡാക് തയ്യാറാണ്. ബെംഗളുരുവില്‍ വികസിപ്പിച്ച മറ്റ് നൂതന സാങ്കേതികവിദ്യകളും ചന്ദ്രശേഖര്‍ പരിശോധിച്ചു. മുന്‍നിര ബഹുരാഷ്ട്ര കമ്പനികളില്‍ നിന്നും സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുമുള്ള ഉന്നത ഉദ്യോഗസ്ഥരുമായും കേന്ദ്ര സഹമന്ത്രി സംവദിച്ചു.