National
കേന്ദ്രമന്ത്രിമാരുടെ ഭരണഘടനാ വിരുദ്ധ പ്രസ്താവന; പാര്‍ലിമെന്റിന് മുന്നില്‍ എല്‍ ഡി എഫ്. എം പിമാരുടെ പ്രതിഷേധം
സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും മാപ്പ് പറയണമെന്നും കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്നും എം പിമാര്‍ ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി | ഭരണഘടനാ വിരുദ്ധ പ്രസ്താവന നടത്തിയ സുരേഷ് ഗോപിയെയും ജോര്‍ജ് കുര്യനെയും കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എല്‍ ഡി എഫ്. എം പിമാര്‍ പാര്‍ലിമെന്റിന് മുന്നില്‍ പ്രതിഷേധിച്ചു.
ഇരുവരും മാപ്പ് പറയണമെന്നും കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്നും എം പിമാര്‍ ആവശ്യപ്പെട്ടു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവേശന കവാടത്തിന് മുന്നില്‍ വെച്ചായിരുന്നു പ്രതിഷേധം.
---- facebook comment plugin here -----