Kerala
സില്‍വര്‍ ലൈന്‍ അടഞ്ഞ അധ്യായമല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി
വി മുരളീധരന്റെ മുന്നിൽവെച്ചാണ് അശ്വിനി വൈഷ്ണവിൻ്റെ പ്രതികരണം. മുഖ്യമന്ത്രിയുമായി ചര്ച്ച നടത്തുമെന്നും പിയൂഷ് ഗോയല്‍
ന്യൂഡല്‍ഹി | കേരളത്തിന്റെ അര്‍ധ അതിവേഗ പാത പദ്ധതിയായ സില്‍വര്‍ ലൈന്‍ അടഞ്ഞ അധ്യായമല്ലെന്നും അതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ചകള്‍ നടക്കുന്നതായും കേന്ദ്ര റെയില്‍വേ അശ്വിനി വൈഷ്ണവ് അറിയിച്ചു.
കേരളത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് എക്‌സ്പ്രസിന്റെ വിവരങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കേന്ദ്ര റെയില്‍വേ മന്ത്രി. കെ റെയിലിനെതിരെ പരസ്യ എതിര്‍പ്പുമായി രംഗത്തുള്ള കേന്ദ്ര സഹമന്ത്രി വി മുരളീധരനെ സാക്ഷിയാക്കിയാണ് കേന്ദ്ര റെയില്‍വെ മന്ത്രി സില്‍വര്‍ ലൈന്‍ അടഞ്ഞ അധ്യായമല്ലെന്നും ഇക്കാര്യം പിന്നീട് വിശദമായി പറയാമെന്നും വ്യക്തമാക്കി കേന്ദ്ര മന്ത്രി പ്രതീക്ഷ നല്‍കിയത്.