Connect with us

Uae

യുണൈറ്റഡ് നേഷന്‍സ് ഫ്രെയിംവര്‍ക്ക് കണ്‍വെന്‍ഷന്‍; യു എ ഇ പ്രസിഡന്റ് പങ്കെടുക്കും

കോപ് 29 നവംബര്‍ 22 വരെയാണ് നടക്കുന്നത്.

Published

|

Last Updated

അബൂദബി| യുണൈറ്റഡ് നേഷന്‍സ് ഫ്രെയിംവര്‍ക്ക് കണ്‍വെന്‍ഷനില്‍ (കോപ് 29) പങ്കെടുക്കാന്‍ യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അസര്‍ബൈജാനിലെത്തി. ബാക്കു ഹെയ്ദര്‍ അലിയേവ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ പ്രമുഖര്‍ സ്വീകരിച്ചു. പ്രമുഖര്‍ ഉള്‍പ്പെടുന്ന പ്രതിനിധി സംഘവും ഒപ്പമുണ്ട്.

ഇന്നലെ ആരംഭിച്ച കോപ് 29 നവംബര്‍ 22 വരെയാണ് നടക്കുന്നത്. ‘ഹരിത ലോകത്തിന് ഐക്യദാര്‍ഢ്യം’ എന്ന മുദ്രാവാക്യത്തിലാണ് ഈ വര്‍ഷത്തെ സമ്മേളനം.