Connect with us

Kerala

മുസ്ലിംകളുടെ സാമൂഹിക ഉന്നമനത്തിന് ഐക്യം പ്രധാനം :ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി

ദേശീയ ഫത്വാ കോണ്‍ഫറന്‍സ് സമാപിച്ചു

Published

|

Last Updated

കോഴിക്കോട് |  ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ നേതൃത്വത്തില്‍ രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച ദേശീയ ഫത്വ സമാപിച്ചു. ദാറുല്‍ ഇഫ്താഅല്‍ ഹിന്ദിയ്യയുടെ ആഭിമുഖ്യത്തില്‍ മര്‍കസിലും മര്‍കസ് നോളേജ് സിറ്റിയിലുമായി വിവിധ സെഷനുകളില്‍ നടന്ന കോണ്‍ഫറന്‍സില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ പണ്ഡിതരും മുഫ്തിമാരും സ്ഥാപന മേധാവികളും സംബന്ധിച്ചു.

രാജ്യത്താകമാനമുള്ള മുസ്ലിംകളുടെ സാമൂഹിക ഉന്നമനത്തിന് വിവിധ പ്രദേശങ്ങളിലെ ഉലമാക്കളും വിശ്വാസികളും ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. ‘ആധുനിക വിദ്യാഭ്യാസത്തില്‍ സന്തുലിതമായ സമീപനത്തോടെ ധാര്‍മിക മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ പണ്ഡിതരും സര്‍വകലാശാലകളും സഹകരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതപരമായ വിഷയങ്ങളില്‍ നീതിന്യായ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാരില്‍ നിന്നും ഇടപെടലുകളുണ്ടാവുന്ന ഘട്ടങ്ങളില്‍ ഒരേനിലപാട് സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഉദ്ഘാടന സെഷനില്‍ മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. അല്ലാമ സയ്യിദ് മഹ്ദി മിയ ചിശ്തി, ജനാബ് മുഹമ്മദ് അഹ്മദ് നഈമി ന്യൂഡല്‍ഹി, മൗലാന കമാല്‍ അക്തര്‍, സയ്യിദ് ശാക്കിര്‍ ഹുസൈന്‍ മിസ്ബാഹി മഹാരാഷ്ട്ര, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സ്വാദിഖ് നൂറാനി അസ്സഖാഫി സംസാരിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍ അഡ്വ. ഇസ്മാഈല്‍ വഫ, യൂസുഫ് മിസ്ബാഹി വിഷയാവതരണം നടത്തി.

‘ഇന്ത്യയിലെ മതസ്ഥാപനങ്ങളുടെ കൂട്ടായ്മ’ എന്ന സെഷന്‍ അല്ലാമ തൗസീഫ് റസാഖാന്‍ ബറേലി ഉദ്ഘാടനം ചെയ്്തു. ജെ എന്‍ യു പ്രൊഫസര്‍ ഡോ. മുഹമ്മദ് മഹ്‌റൂഫ് ഷാ ആമുഖഭാഷണം നടത്തി. മൗലാന അബ്ദുല്‍ ഖാദിര്‍ അല്‍വി, ശഹ്‌സാദേ ശുഐബുല്‍ ഔലിയ ബറോണ്‍, അല്ലാമ മുഫ്തി അയ്യൂബ് സാഹബ്, മുഫ്തി മുഹമ്മദ് റഹീം ശൂജ ശരീഫ്, കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, മുഹമ്മദ് മുസ്്‌ലിയാര്‍ കൊമ്പം സംസാരിച്ചു.

ദാറുല്‍ ഇഫ്താഇന്റെയും ഓള്‍ ഇന്ത്യ മുഫ്തി കൗണ്‍സിലിന്റെയും പ്രാധാന്യത്തെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ ഡോ. ഹുസൈന്‍ സഖാഫി അധ്യക്ഷനായി. ഹസ്‌റത്ത് മൗലാന മുഫ്തി മുഹമ്മദ് അയ്യൂബ് സാഹിബ്, അല്ലാമ തൗസീഫ് റസാഖാന്‍ ബറേലി, മുഫ്തി മുഹമ്മദ് ഇശ്തിയാഖുല്‍ ഖാദിരി ഡല്‍ഹി, മുഫ്തി അസ്ഹര്‍ അഹ്മദ്, മുഫ്തി മസീഹ് അഹ്മദ് മിസ്ബാഹി, മുഫ്തി ശഫീഖുര്‍റഹ്മാന്‍ സാഹിബ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.