Connect with us

Kasargod

പ്രവാചക നിന്ദകരായ നവീന വാദികളുമായി ഐക്യം സാധ്യമല്ല: കാന്തപുരം

ഇസ്‍ലാമിന്റെ അടിസ്ഥാന തത്വങ്ങൾക്കും ആശയ പ്രമാണങ്ങൾക്കുമെതിരെ പ്രവർത്തിക്കുന്നവരുമായി മഹല്ല് ഖാസിമാർ ഐക്യപ്പടണമെന്ന നിലയിൽ ചില കോണുകളിൽ നിന്നു വന്ന പ്രസാതവനകളെ സമൂഹം തള്ളിക്കളയണമെന്നും കാന്തപുരം

Published

|

Last Updated

പുത്തിഗെ മുഹിമ്മാത്തിൽ നിന്നും ഈ വർഷം പുറത്തിറങ്ങുന്ന ഹിമമികൾക്കും ഖുർആൻ മനഃപാഠ മാക്കിയവർക്കും സനദ് നൽകി കൊണ്ട് മുഹിമ്മാത്ത് പ്രസിഡന്റ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സനദ് ദാന പ്രഭാഷണം നടത്തുന്നു.

പുത്തി​ഗെ | പ്രവാചകരുടെ മഹത്വം അം​ഗീകരിക്കാത്ത നവീന വാദികളുമായി ഒരു നിലക്കുള്ള ഐക്യവും സാധ്യമല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപരും എ പി അബൂബക്കർ മുസ്‍ലിയാർ. പുത്തി​ഗെ മുഹിമ്മാത്തിൽ സംഘടിപ്പിച്ച സനദ് ദാന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. മുഹിമ്മാത്തിൽ മത ഭൗതിക മേഖലയിൽ ഒരേ സമയം ബിരുദവും ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ വർക്ക് ഹിമമി ബിരുദം കാന്തപുരം സമ്മാനിച്ചു.

ഇസ്‍ലാമിന്റെ അടിസ്ഥാന തത്വങ്ങൾക്കും ആശയ പ്രമാണങ്ങൾക്കുമെതിരെ പ്രവർത്തിക്കുന്നവരുമായി മഹല്ല് ഖാസിമാർ ഐക്യപ്പടണമെന്ന നിലയിൽ ചില കോണുകളിൽ നിന്നു വന്ന പ്രസാതവനകളെ സമൂഹം തള്ളിക്കളയണമെന്നും കാന്തപുരം പറഞ്ഞു.

മത ബിരുദം പഠനം അവസാനിപ്പിക്കാനുള്ള സർട്ടിഫിക്കറ്റല്ല എന്നും കൂടുതൽ പഠിക്കാനുള്ള പ്രചോദനവും വഴിയുമാകണം മത പഠന മേഖലയിൽ നേടുന്ന സനദുകൾ എന്നും കാന്തപുരം പറഞ്ഞു. മുഹിമ്മാത്തിൽ നിന്നും ഹിമമി ബിരുദം വാങ്ങുന്നവർ മർകസിലും ജാമിഅത്തുൽ ഹിന്ദിലും വിവിധ പഠന മേഖലയിൽ തുടർന്നു പഠിക്കുന്നുവെന്നത് സന്തോഷകരമാണ്. ബിരുദ ദാനമായി സമ്മാനിക്കുന്ന സ്ഥാന വസ്ത്രത്തിന് വലിയ മഹത്വമുണ്ട്. സമൂഹം വഴികേടിലേക്ക് നീങ്ങുമ്പോൾ നിശബ്ദരാകാതെ തിന്മകൾക്കെതിരെ രം​ഗത്തിറങ്ങാനാണ് സ്ഥാന വസ്ത്രം പണ്ഡിതരെ ഓർമപ്പെടുത്തുന്നത്. എല്ലതരം തിന്മകളിൽ നിന്നും പണ്ഡിതർ മുക്തരായിരിക്കണം. ഹൃദയ ശുദ്ധത യുള്ളവർക്കേ സമൂഹത്തിൽ പരിവർത്തനമുണ്ടാക്കാൻ‌ കഴിയുകയുളളൂ. നിരന്തരമായി പ്രവർത്തിക്കുന്നവരാകണം പണ്ഡിതരെന്നും കാന്തപുരം പറഞ്ഞു.

സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേനത്തിൽ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി അദ്ധ്യക്ഷത വഹിച്ചു. എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. വി പി എം ഫൈസി വില്യാപ്പള്ളി, മുഹമ്മദ് സഖാഫി പറവൂർ പ്രസംഗിച്ചു. ഹാജി ഖലീലുറഹ്മാൻ ത്രിപ്പിനാച്ചി മുഖ്യാതിഥിയായി. സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട, സയ്യിദ് ഷഹീർ അൽ ബുഖാരി, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ,പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, സയ്യിദ് ഇമ്പിച്ചി തങ്ങൾ ഖലീൽ സ്വലാഹ്, സയ്യിദ് സീതികോയ തങ്ങൾ, സയ്യിദ് കുഞ്ഞി കോയ തങ്ങൾ, സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി, മൊയ്തു സഅദി ചേരൂർ, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, അബ്ദുസ്സലാം ദാരിമി കുബണൂർ, പാത്തൂർ മുഹമ്മദ് സഖാഫി, അബ്ദുൽ ഖാദിർ സഖാഫി മഞ്ഞനാടി, കെ കെ മുഹ്യദീൻ സഖാഫി, ഇബ്രാഹിം ദാരിമി ഗുണാജെ, അബൂബക്കർ സുന്നി ഫൈസി, ഉമർ സഖാഫി കബളബട്ടു, അബ്ദുൽ അസീസ് മിസ്ബാഹി, ഹംസ മുസ്‌ലിയാർ ഈശ്വരമംഗലം, ഹാജി അമീറലി ചൂരി, പാറപ്പള്ളി അബ്ദുൽ ഖാദിർ ഹാജി, സി എൻ അബ്ദുൽ ഖാദിർ മാസ്റ്റർ, അഡ്വക്കേറ്റ് ശാക്കിർ മിത്തൂർ, മുഹമ്മദലി ബെണ്ടിച്ചാൽ സംബന്ധിച്ചു. സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ സ്വാഗതം പറഞ്ഞു

17ന് ശനിയാഴ്ച ഉച്ചയ്ക്ക് 2ന് തമിഴ് സമ്മേളനം സയ്യിദ് ഹബീബ് അൽ അഹ്ദൽ തങ്ങളുടെ അധ്യക്ഷതയിൽ സയ്യിദ് അബ്ദുൽ റഹ്മാൻ അൽ ബുഖാരി കായൽപട്ടണം ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് മുഹ്യദ്ദീൻ റാത്തീബിന് സയ്യിദ് സൈനുൽ ആബിദീൻ അൽ ബുഖാരി എൻമൂർ, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി നേതൃത്വം നൽകും. രാത്രി 7 ന് മതപ്രഭാഷണം നൂറുസ്സാദാത്ത് ബായാർ സയ്യിദ് അബ്ദുൽ റഹ്മാൻ ഇമ്പിച്ചികോയ തങ്ങളുടെ പ്രാർഥനയോടെ തുടങ്ങും. സി എൻ അബ്ദുൽ ഖാദിർ മാസ്റ്റർ അധ്യക്ഷത വഹിക്കും. നൗഫൽ സഖാഫി കളസ പ്രസംഗിക്കും.

18 ന് (ഞായർ) രാവിലെ 11ന് പ്രവാസി സംഗമം ഉച്ചയ്ക്ക് 2ന് മൗലിദ് മജ്‌ലിസ് വൈകിട്ട് മൂന്നിന് ഖത്തം ദുആ സദസ്സും നടക്കും. വൈകിട്ട് 5 മണിക്ക് അഹ്ദലിയ്യ ആത്മീയ സമ്മേളനം നടക്കും.സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും.