Connect with us

Kerala

യൂണിവേഴ്സിറ്റി എല്‍ജിഎസ് പരീക്ഷയിലെ ആള്‍മാറാട്ടം: പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

പ്രതികള്‍ വെള്ളിയാഴ്ചയാണ് എസ്‌ജെഎം കോടതിയില്‍ കീഴടങ്ങിയത്.

Published

|

Last Updated

നേമം | പിഎസ്‌സി പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ പ്രതിരകളെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. അഞ്ചു ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷണ സംഘം ആവശ്യപ്പെട്ടത്. കേസ് പരിഗണിച്ച തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സഹോദരങ്ങളായ രണ്ട് പ്രതികളെയും മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടുകയായിരുന്നു.

കേസിലെ പ്രതികളായ അമല്‍ജിത്തും അഖില്‍ ജിത്തും വെള്ളിയാഴ്ചയാണ് എസ്‌ജെഎം കോടതിയില്‍ കീഴടങ്ങിയത്. തുടര്‍ന്ന് കോടതി ഇരുവരെയും ഫെബ്രുവരി 22വരെ റിമാന്‍ഡ് ചെയ്തിരുന്നു.

യൂണിവേഴ്സിറ്റി എല്‍ജിഎസ് പിഎസ്സി പരീക്ഷയ്ക്കിടെയായിരുന്നു ആള്‍മാറാട്ട ശ്രമം പ്രതികള്‍ നടത്തിയത്. പൂജപ്പുര ചിന്നമ്മ മെമ്മോറിയില്‍ ഗേള്‍സ് സ്‌കൂളിലായിരുന്നു സംഭവം. പരീക്ഷഹാളില്‍ തിരിച്ചറിയല്‍ കാര്‍ഡുമായി ഒത്തുനോക്കിയുള്ള വെരിഫിക്കേഷനിടെ ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നി ഹാള്‍ടിക്കറ്റ് പരിശോധന നടത്തിയപ്പോള്‍ പരീക്ഷ എഴുതാനെത്തിയ ആള്‍ ഇറങ്ങിയോടുകയായിരുന്നു.