Connect with us

Kerala

പെരുന്നാള്‍ ദിനത്തോട് ചേര്‍ന്നുള്ള ദിവസം പരീക്ഷ നടത്താനുള്ള തീരുമാനം പിന്‍വലിച്ച് കാലിക്കറ്റ് സര്‍വകലാശാല

ഏപ്രില്‍ 10, 11 ദിവസങ്ങളില്‍ നടത്താന്‍ തീരുമാനിച്ച പരീക്ഷകള്‍ മാറ്റിവെച്ചതായി സര്‍വകലാശാല ഉത്തരവിറക്കി.

Published

|

Last Updated

കോഴിക്കോട്| പെരുന്നാള്‍ ദിനത്തോട് ചേര്‍ന്നുള്ള ദിവസം പരീക്ഷ നടത്താനുള്ള തീരുമാനം പിന്‍വലിച്ച് കാലിക്കറ്റ് സര്‍വകലാശാല. ഏപ്രില്‍ 10, 11 ദിവസങ്ങളില്‍ നടത്താന്‍ തീരുമാനിച്ച പരീക്ഷകള്‍ മാറ്റിവെച്ചതായി സര്‍വകലാശാല ഉത്തരവിറക്കി. പെരുന്നാള്‍ ഏപ്രില്‍ 11ന് ആണെങ്കില്‍ 12 ന് പരീക്ഷ നടത്തില്ലെന്നും സര്‍ക്കാര്‍ അവധിയുള്ള ദിവസത്തിന് തലേന്നും തൊട്ടടുത്ത ദിവസവും പരീക്ഷ നടത്തില്ലെന്നും സര്‍വകലാശാല ഉത്തരവില്‍ പറയുന്നു.

പെരുന്നാള്‍ അവധി ദിവസങ്ങളില്‍ പരീക്ഷ നടത്തുന്നതിനെതിരെ എംഎസ്എഫ് ഉള്‍പ്പെടെ പ്രതിഷേധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്  തിയ്യതികള്‍ മാറ്റാനുള്ള തീരുമാനമായത്.

 

 

Latest