Connect with us

Educational News

കാലിക്കറ്റ് സര്‍വകലാശാലാ ബിരുദ, ബിരുദാനന്തര കോഴ്സ്: ഹെല്‍പ് ഡെസ്‌ക് ആരംഭിച്ച് മര്‍കസ് കോളജ്

രജിസ്ട്രേഷന്‍, ഡോക്യുമെന്റ് സമര്‍പ്പണം തുടങ്ങി എല്ലാ സേവനങ്ങളും സൗജന്യമായാണ് സംവിധാനിച്ചിരിക്കുന്നത്.

Published

|

Last Updated

മര്‍കസ് കോളജ് ഹെല്‍പ് ഡസ്‌കിന്റെ ഔദ്യോഗിക ഉദ്ഘാടനം ബ്രോഷര്‍ സ്വീകരിച്ച് പ്രിന്‍സിപ്പല്‍ കെ വി ഉമര്‍ ഫാറൂഖ് നിര്‍വഹിക്കുന്നു.

കാരന്തൂര്‍ | കാലിക്കറ്റ് സര്‍വകലാശാല നാല് വര്‍ഷ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചതിനോടനുബന്ധിച്ച് മര്‍കസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്ക് അപേക്ഷിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍, ഡോക്യുമെന്റ് സമര്‍പ്പണം തുടങ്ങി എല്ലാ സേവനങ്ങളും സൗജന്യമായാണ് സംവിധാനിച്ചിരിക്കുന്നത്.

ഓണ്‍ലൈന്‍ സെന്ററുകളിലെ തിരക്കുകളും നീണ്ട നിരയുമില്ലാതെ ചുരുങ്ങിയ സമയം കൊണ്ട് മെറിറ്റ്, മാനേജ്മെന്റ് കോട്ടകളിലേക്കുള്ള അപേക്ഷകള്‍ അനായാസം പൂര്‍ത്തീകരിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൂടാതെ വിദ്യാര്‍ഥികളുടെ അഭിരുചിയും താത്പര്യവുമനുസരിച്ച് കോഴ്സുകളും സ്ഥാപനങ്ങളും തിരഞ്ഞെടുക്കുന്നതിന് കരിയര്‍ ക്ലിനിക്കും പ്രവര്‍ത്തന സജ്ജമായി.

വാട്‌സാപ്പ് ഗ്രൂപ്പുകളും ഓണ്‍ലൈന്‍ ഗൈഡിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഏത് കോളജില്‍ അഡ്മിഷന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഈ സംവിധാനങ്ങള്‍ തികച്ചും സൗജന്യമായി ഉപയോഗപ്പെടുത്താം.

ഹെല്‍പ് ഡസ്‌കിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രിന്‍സിപ്പല്‍ പ്രൊഫ. കെ വി ഉമര്‍ ഫാറൂഖ് നിര്‍വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സമീര്‍ സഖാഫി അധ്യക്ഷത വഹിച്ചു. ഒ മുഹമ്മദ് ഫസല്‍, യാസീന്‍ റാഫത്ത് അലി, ഫാത്തിമ ജോണ്‍ നേതൃത്വം നല്‍കി. എസ് ഐശ്വര്യ, ലുലു അന്‍സിന എന്നിവരെ ഹെല്‍പ് ഡെസ്‌ക് കോര്‍ഡിനേറ്റര്‍മാരായി തിരഞ്ഞെടുത്തു. അഡ്മിഷന്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് 04952801510, 9072500407 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം.