Educational News
ഇന്ത്യയില്‍ വിദേശ സര്‍വകലാശാല കാമ്പസ് സ്ഥാപിക്കാന്‍ ഒരുങ്ങി സതാംപ്ടണ്‍ യൂണിവേഴ്സിറ്റി
ലോകത്തെ മികച്ച 100 സര്‍വ്വകലാശാലകളില്‍ ഒന്നായി അംഗീകരിക്കപ്പെടുന്നതാണ് സതാംപ്ടണ്‍ യൂണിവേഴ്‌സിറ്റി.
ന്യൂഡല്‍ഹി | ഇന്ത്യയില്‍ വിദേശ സര്‍വലാശാല കാമ്പസുകള്‍ക്ക് അനുമതി നല്‍കിയതോടെ ആദ്യ കാമ്പസ് തുടങ്ങാന്‍ സതാംപ്ടണ്‍ സര്‍വകലാശാല.യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലയ്ക്ക് ഇന്ത്യയില്‍ കാമ്പസ് സ്ഥാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ സാന്നിധ്യത്തിലാണ് അനുമതി പത്രം നല്‍കിയത്. ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയിലെ ഒരു സുപ്രധാന നാഴികക്കല്ലായി ഇത് മാറും.രാജ്യത്ത് കാമ്പസുകള്‍ സ്ഥാപിക്കാന്‍ മികച്ച 500 വിദേശ സര്‍വകലാശാലകളെയാണ് യുജിസി ക്ഷണിച്ചിരുന്നത്.
ലോകത്തെ മികച്ച 100 സര്‍വ്വകലാശാലകളില്‍ ഒന്നായി അംഗീകരിക്കപ്പെടുന്നതാണ് സതാംപ്ടണ്‍ യൂണിവേഴ്‌സിറ്റി. ഡല്‍ഹിയിലായിരിക്കും സര്‍വകലാശാല കാമ്പസ് തുടങ്ങുന്നത്.
ഓസ്ട്രേലിയന്‍ സര്‍വകലാശാലകളായ ഡീകിന്‍ യൂണിവേഴ്സിറ്റിയും യൂണിവേഴ്സിറ്റി ഓഫ് വോളോങ്കോങ്ങും ഇതിനകം ഇന്ത്യയില്‍ കാമ്പസുകള്‍ സ്ഥാപിക്കാന്‍ താല്‍പര്യപ്പെട്ടിട്ടുണ്ട്.