Connect with us

west bengal

സര്‍വകലാശാലാ പോര് ബംഗാളിലും; വി സിമാരെ നിയമിച്ചത് താനറിയാതെയെന്ന് ഗവര്‍ണര്‍

ഡയമണ്ട് ഹാര്‍ബര്‍ വനിതാ സര്‍വകലാശാലയിലെ വി സി നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഗവര്‍ണറുടെ വെളിപ്പെടുത്തല്‍

Published

|

Last Updated

കൊല്‍ക്കത്ത | തന്റെ അനുമതിയില്ലാതെയാണ് സംസ്ഥാനത്തെ 25 സര്‍വകലാശാലകളിലേക്ക് വൈസ് ചാന്‍സിലര്‍മാരെ നിയമിച്ചതെന്ന പരസ്യപ്രതികരണവുമായി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. ഡയമണ്ട് ഹാര്‍ബര്‍ വനിതാ സര്‍വകലാശാലയിലെ വി സി നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഗവര്‍ണറുടെ വെളിപ്പെടുത്തല്‍.

കഴിഞ്ഞ ദിവസം ഈ സര്‍വകലാശാലയിലെ വി സിയായ ആര്‍ട്‌സ് ഫാക്കല്‍റ്റി ഡീന്‍ തപന്‍ മണ്ഡലിനെ വി സിയായി ധന്‍കര്‍ നിയമിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ തനിക്ക് സ്ഥാനം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് കാണിച്ച് മണ്ഡല്‍ പദവി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ സോമ ബന്ധോപാദ്യയെ മമത വി സിയായി നിയമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ധന്‍കര്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തുന്നത്. എന്നാല്‍, സെര്‍ച്ച് കമ്മിറ്റി നല്‍കുന്ന പേരുകള്‍ ചാന്‍സിലറായ ഗവര്‍ണര്‍ അംഗീകരിച്ചില്ലെങ്കില്‍ നിയമനവുമായി വിദ്യാഭ്യാസ വകുപ്പിന് മുന്നോട്ട് പോകാമെന്നുമാണ് തൃണമൂലിന്റെ വാദം.

വിദ്യാഭ്യാസ രംഗം — അധികാരിയുടെ നിയമമാണ്, നിയമത്തിന്റെ പാലനമല്ല. ഇപ്പോള്‍ 25 സര്‍വകലാശാലകളിലേക്ക് വി സിയെ നിയമിച്ചത് ചാന്‍സിലറുടെ അനുമതിയില്ലാതെയാണ് എന്നായിരുന്നു ധന്‍കറിന്റെ ട്വീറ്റ്.

Latest