National
തെലങ്കാനയിലെ കോഴി ഫാമുകളിൽ അജ്ഞാത രോഗം പടരുന്നു; 3 ദിവസത്തിനുള്ളിൽ ചത്ത് വീണത് 2500 കോഴികൾ
വെറ്റിനറി വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ കോഴിഫാമുകളില്‍ പരിശോധന ആരംഭിച്ചു.

ഹൈദരാബാദ് | തെലങ്കാനയിലെ വനപാര്‍ത്തിയിലെ കോഴി ഫാമുകളില്‍
അജ്ഞാത രോഗം പടരുന്നു.മൂന്ന് ദിവസത്തിനുള്ളില്‍ 2500ലേറെ കോഴികള്‍ ചത്ത് വീണതായാണ് കണക്ക്.
സംഭവത്തെ തുടര്‍ന്ന് വെറ്റിനറി വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ കോഴിഫാമുകളില്‍ പരിശോധന ആരംഭിച്ചു.ഫാമുകള്‍ സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍ സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.
അജ്ഞാത രോഗബാധയെ തുടര്‍ന്ന് ജില്ലയിലെ മറ്റ് കോഴി ഫാമുകള്‍ക്ക് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പുകള്‍ നല്‍കി.ഫെബ്രുവരി 16 മുതലാണ് കോഴികള്‍ നിന്ന നില്‍പ്പില്‍ വീണു ചാവാന്‍ തുടങ്ങിയത്.
---- facebook comment plugin here -----