Connect with us

shot dead

അമേരിക്കയില്‍ 22 പേരെ വെടിവച്ചു കൊന്നത് മുന്‍ സൈനികന്‍

ഇയാള്‍ നേരത്തെ ഗാര്‍ഹിക പീഡന കേസില്‍ അറസ്റ്റിലായിരുന്നു

Published

|

Last Updated

വാഷിങ്ങ്ടണ്‍ | അമേരിക്കയിലെ ലൂയിസ്റ്റണില്‍ മുന്‍ സൈനികന്‍ 22 പേരെ വെടിവച്ചുകൊന്നു. ആക്രമണത്തില്‍ 80 ലേറെ പേര്‍ക്കു പരിക്കേറ്റു. റോബര്‍ട്ട് കാര്‍ഡ് എന്ന മുന്‍ സൈനികന്‍ നേരത്തെ ഗാര്‍ഹിക പീഡന കേസില്‍ അറസ്റ്റിലായിരുന്നു. 40 കാരനായ ഇയാള്‍ മനോരോഗ കേന്ദ്രത്തില്‍ അടുത്ത കാലത്ത് ചികിത്സ തേടിയിട്ടുണ്ടെന്നാണു വിവരം.

കൂട്ട വെടിവയ്പ്പിനു ശേഷം സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ട പ്രതിയെ  കണ്ടെത്താന്‍ പോലീസ്  ഇയാളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ബാര്‍ ഉള്‍പ്പെടെ മൂന്നു സ്ഥലങ്ങളില്‍ വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തിയ അധികൃതര്‍ ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. അക്രമി ആയുധവുമായി കറങ്ങി നടക്കുന്നതിനാല്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നു നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

സ്‌പെയര്‍ടൈം റിക്രിയേഷന്‍, സ്‌കീംഗീസ് ബാര്‍ ആന്റ് ഗ്രില്‍ റെസ്റ്റോറന്റ്, വാള്‍മാര്‍ട്ട് വിതരണ കേന്ദ്രം എന്നിവിടങ്ങളിലാണ് വെടിവയ്പ്പ് നടന്നത്. കൂട്ട വെടിവയ്പ്പിന് ശേഷം അക്രമി വെള്ള കാറിലാണ് രക്ഷപ്പെട്ടത്. നീളന്‍ കയ്യുള്ള ഷര്‍ട്ടും ജീന്‍സും ധരിച്ചു തോക്കുചൂണ്ടി നല്‍ക്കുന്ന അക്രമിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട് ഇയാളെ കുറിച്ച് വിവരം നല്‍കാന്‍ പോലീസ് അഭ്യര്‍ഥിച്ചിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. നാലോ അതിലധികമോ ആളുകള്‍ വെടിയേറ്റു കൊല്ലപ്പെട്ട 500 സംഭവങ്ങളാണ് ഈ വര്‍ഷം ഇതുവരെ ്‌മേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

 

Latest