National
ഹരിയാനയില്‍ കോടതിക്കുള്ളില്‍ അജ്ഞാതരുടെ വെടിവെപ്പ്
ക്രിമിനല്‍ കേസില്‍ കോടതിയില്‍ ഹാജരാകാനെത്തിയ യുവാവിനുനേരെയാണ് വെടിവെപ്പുണ്ടായത്.

അംബാല | ഹരിയാനയിലെ അംബാല സിറ്റി കോടതി കോംപ്ലക്‌സില്‍ വെടിവെപ്പ്. എസ് യുവിയിലെത്തിയ അജ്ഞാതരായ മൂന്നുപേരാണ് വെടിയുതിര്‍ത്തത്.വെടിവെപ്പിന് ശേഷം പ്രതികള്‍ രക്ഷപ്പെട്ടു.
ക്രിമിനല്‍ കേസില്‍ കോടതിയില്‍ ഹാജരാകാനെത്തിയ യുവാവിനുനേരെയാണ് വെടിവെപ്പുണ്ടായത്.ആര്‍ക്കും പരുക്കില്ലെന്നാണ് വിവരം.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
---- facebook comment plugin here -----