Connect with us

Kerala

കിണറ്റില്‍ അജ്ഞാതര്‍ വിഷം കലര്‍ത്തി; വെള്ളം കുടിച്ച അമ്മയും മകളും ആശുപത്രിയില്‍

പാണഞ്ചേരി പഞ്ചായത്തിലെ ആശാപ്രവര്‍ത്തക സന്ധ്യയും മകള്‍ ആന്‍മേരിയുമാണ് ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

Published

|

Last Updated

തൃശൂര്‍| വീട്ടുമുറ്റത്തെ കിണറ്റില്‍ അജ്ഞാതര്‍ വിഷം കലര്‍ത്തിയെന്ന് പരാതി. കിണറ്റിലെ വെള്ളം കുടിച്ച അമ്മയും മകളും ആശുപത്രിയില്‍. പീച്ചി തെക്കേക്കുളം സ്വദേശി ഷാജിയുടെ കിണറ്റിലെ വെള്ളമാണ് മലിനമായത്. വെള്ളത്തിന്റെ മുകളില്‍ പാട കെട്ടിക്കിടക്കുകയും പ്രത്യേക മണവുമാണുള്ളത്.

പാണഞ്ചേരി പഞ്ചായത്തിലെ ആശാപ്രവര്‍ത്തക സന്ധ്യയും മകള്‍ ആന്‍മേരിയുമാണ് ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ച്ചയായ ഛര്‍ദ്ദി കാരണം ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കിണറ്റിലെ വെള്ളത്തില്‍ വിഷത്തിന്റെ അംശമുണ്ടെന്ന പരാതിയില്‍ പീച്ചി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇവരുടെ വീട്ടിലെ കിണറ്റില്‍ നിന്ന് പ്രദേശത്തുള്ള ചിലര്‍ വെള്ളം ഉപയോഗിക്കാറുണ്ട്. ഇവരിലാര്‍ക്കെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നെങ്കില്‍ വിവരമറിയിക്കാന്‍ പോലീസ് നിര്‍ദ്ദേശമുണ്ട്.

 

 

 

 

 

Latest