pc george
വിളിക്കാത്ത കല്യാണത്തില്‍ ഉണ്ണാന്‍ പോകില്ല; തുഷാറിന്റെ കണ്‍വന്‍ഷനില്‍ പങ്കെടുക്കില്ലെന്ന് പി സി ജോര്‍ജ്
ബി ഡി ജെ എസ്-പി സി ജോര്‍ജ് പോര് മുറുകുന്നത് ബി ജെ പിക്ക് തലവേദനയാവുകയാണ്
കോട്ടയം | തുഷാര്‍ വെള്ളാപ്പള്ളിയുടെ കോട്ടയത്തെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടു ക്കില്ലെന്ന പ്രഖ്യാപനവുമായി പി സി ജോര്‍ജ്. വിളിക്കാത്ത കല്യാണത്തില്‍ ഉണ്ണാന്‍ പോകുന്ന പാരമ്പര്യം തനിക്കില്ലെന്നാണ് പി സി ജോര്‍ജിന്റെ പ്രഖ്യാപനം.
തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോള്‍ കോട്ടയത്ത് എന്‍ ഡി എയില്‍ ബി ഡി ജെ എസ്-പി സി ജോര്‍ജ് പോര് മുറുകുന്നത് ബി ജെ പിക്ക് തലവേദനയാവുകയാണ്. ഇന്ന് കോട്ടയം കെ പി എസ് മേനോന്‍ ഹാളില്‍ കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന എന്‍ ഡി എ കണ്‍വന്‍ഷനിലേക്ക് പി സി ജോര്‍ജിനു ക്ഷണമില്ല. തുഷാര്‍ വെള്ളാപ്പള്ളിയുടെ റോഡ് ഷോയില്‍നിന്ന് ഉള്‍പ്പെടെ നേരത്തെ അദ്ദേഹം വിട്ടുനിന്നിരുന്നു. ബി ഡി ജെ എസും പി സി ജോര്‍ജും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ ബി ജെ പി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇരുകൂട്ടരും വഴങ്ങിയിട്ടില്ല.
മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ മുന്നണി പരിപാടികളില്‍ പങ്കെടുക്കേണ്ടത് പി സി ജോര്‍ജിന്റെ ഉത്തരവാദിത്തമാണെന്നാണ് ബി ഡി ജെ എസ് പറയുന്നത്. പത്തനംതിട്ട സീറ്റ് പ്രതീക്ഷിച്ചിരുന്ന പി സി ജോര്‍ജ് അനില്‍ ആന്റണിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ അതൃപ്തി പരസ്യമാക്കി യിരുന്നു. കോട്ടയത്ത് തുഷാറിന്റെ വരവും ജോര്‍ജിനെ അസ്വസ്ഥനാക്കി. മറ്റു ജില്ലകളില്‍ എന്‍ ഡി എ പരിപാടികളില്‍ പി സി ജോര്‍ജ് പങ്കെടുക്കുന്നുണ്ട്. സ്വന്തം ജനപക്ഷം പാര്‍ട്ടി പിരിച്ചുവിട്ടാണ് പി സി ജോര്‍ജും മകനും ബി ജെ പിയില്‍ ലയിച്ചത്.