Kerala
കളരി അഭ്യാസത്തിനിടെ പ്രകൃതിവിരുദ്ധ പീഡനം; പ്രതിക്ക് 12 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും
ചേര്‍ത്തല നഗരസഭ 24-ം വാര്‍ഡിലെ വാടക വീട്ടില്‍ മര്‍മ- തിരുമ്മുകളരി പയറ്റ് സംഘം നടത്തിവരുകയായിരുന്നു ഇയാള്‍
ചേര്‍ത്തല | കളരി അഭ്യസിക്കാന്‍ വന്ന പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 12 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം നെയാറ്റിന്‍കര സ്വദേശി പുത്തന്‍ വീട്ടില്‍ പുഷ്‌കരന്‍ (64) നെതിരെയാണ് ചേര്‍ത്തല പോക്‌സോ അതിവേഗ കോടതി വിധി.
2022 ജൂണിലായിരുന്നു സംഭവം. ചേര്‍ത്തല നഗരസഭ 24-ം വാര്‍ഡിലെ വാടക വീട്ടില്‍ മര്‍മ- തിരുമ്മുകളരി പയറ്റ് സംഘം നടത്തിവരുകയായിരുന്നു ഇയാള്‍. ഇവിടെ കളരി അഭ്യസിക്കാനെത്തിയ പതിനാലുക്കാരനെ കളരി ആശാനായ പ്രതി കുഴമ്പിടാനെന്ന വ്യാജേന കളരിയോട് ചേര്‍ന്നുള്ള മറ്റൊരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. മറ്റൊരു ദിവസവും ഇത് ആവര്‍ത്തിച്ചു.
തുടര്‍ന്ന് കളരിയില്‍ പോകാന്‍ വിമുഖത കാട്ടിയ കുട്ടിയോട് മാതാപിതാക്കള്‍ വിവരം തെരക്കിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.