Connect with us

Kerala

ബാര്‍ബര്‍ ഷോപ്പില്‍ പ്രകൃതി വിരുദ്ധ പീഡനം; മധ്യവയസ്‌കന്‍ അറസ്റ്റില്‍

തിരുവനന്തപുരം നെയ്യാറ്റിന്‍കര മണലൂര്‍ മേലേ പുത്തന്‍വീട്ടില്‍ ചന്ദ്രന്‍ (62) ആണ് അറസ്റ്റിലായത്.

Published

|

Last Updated

പത്തനംതിട്ട | ബാര്‍ബര്‍ ഷോപ്പിലെത്തിയ സുഹൃത്തുക്കളായ 11 വയസ്സുള്ള ആണ്‍കുട്ടികള്‍ക്കു നേരേ ലൈംഗികാതിക്രമം കാട്ടിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര മണലൂര്‍ മേലേ പുത്തന്‍വീട്ടില്‍ ചന്ദ്രന്‍ (62) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ മേയിലായിരുന്നു സംഭവം. മലയാലപ്പുഴ മുക്കുഴിയിലെ ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടിയ്ക്കാനെത്തിയപ്പോഴാണ് കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയത്. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് വിവരം അറിഞ്ഞ വനിതാ പോലീസ് വീടുകളിലെത്തി കുട്ടികളുടെ വിശദമായ മൊഴികള്‍ രേഖപ്പെടുത്തി. തുടര്‍ന്ന് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനും, ഭീഷണിപ്പെടുത്തലിനും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരവും രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

മുക്കുഴിയില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ് ഐ. കിരണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. സംഘത്തില്‍ എസ് സി പി ഒമാരായ ശ്രീരാജ്, ഇര്‍ഷാദ്, സി പി ഒമാരായ സുഭാഷ്, അരുണ്‍, അമല്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

 

---- facebook comment plugin here -----

Latest