Connect with us

National

ഉന്നാവില്‍ ഡബിള്‍ ഡക്കര്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; 18 മരണം

19 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം.

Published

|

Last Updated

ലക്‌നോ| ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ഡബില്‍ ഡക്കര്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 18 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബസ്, പാല്‍ കയറ്റി വരികയായിരുന്ന കണ്ടെയ്‌നര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ലക്‌നോ – ആഗ്ര എക്‌സ്പ്രസ് വേയിലായിരുന്നു അപകടം.

മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പടെ 18 പേരുടെ മരണം സ്ഥിരീകരിച്ചു. 19 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. പരിക്കേറ്റവര്‍ക്ക് അടിയന്തിര ചികിത്സ നല്‍കാനും ആവശ്യമായ മറ്റ് നടപടികള്‍ സ്വീകരിക്കാനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ബിഹാറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ഡബിള്‍ ഡക്കര്‍ സ്ലീപ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരെല്ലാം ബസിലെ യാത്രക്കാരണെന്നാണ് ലഭിക്കുന്ന വിവരം.

 

 

 

---- facebook comment plugin here -----

Latest