Connect with us

National

വീണാ ജോര്‍ജിനെതിരെ അനാവശ്യ വിവാദമെന്ന് ശ്രീമതി ടീച്ചര്‍

നദ്ദയുടെ സമീപനം ശരിയായില്ല

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി യാത്ര വിവാദത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ പിന്തുണച്ച് മുന്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതി ടീച്ചര്‍. ആശമാരുടെ വേതനവിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ച നടക്കാത്തത് സംബന്ധിച്ച് മന്ത്രി വീണാ ജോര്‍ജിനെതിരെ തികച്ചും അനാവശ്യമായ വിവാദമാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും ഉയര്‍ത്തുന്നതെന്ന് ശ്രീമതി ടീച്ചര്‍ പറഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രി നദ്ദ, വീണാ ജോര്‍ജിന് അവസരം നിഷേധിച്ചത് പ്രതിഷേധാര്‍ഹമാണ്. അഞ്ച് വര്‍ഷം ഞാന്‍ സംസ്ഥാന ആരോഗ്യ മന്ത്രിയായിരുന്നപ്പോള്‍ മുന്‍കൂട്ടി അപേക്ഷ നല്‍കിയോ അപ്പോയിന്റ്‌മെന്റ് വാങ്ങിയോ അല്ല കേന്ദ്രമന്ത്രിമാരെ കണ്ടിരുന്നത്. ഒന്നും രണ്ടും യു പി എ സര്‍ക്കാറുകളുടെ കാലത്തുള്ള രണ്ട് ആരോഗ്യമന്ത്രിമാരെയും ഏത് സമയത്തും കാണാന്‍ കഴിയുമായിരുന്നു. പാര്‍ലിമെന്റ് നടക്കുന്നതിനാല്‍ ഡല്‍ഹിയിലുള്ള മന്ത്രി നദ്ദയെ ഏതെങ്കിലും സമയത്ത് കാണാന്‍ കഴിയുമെന്നും ആവശ്യം നിരാകരിക്കപ്പെടില്ലെന്നുമുള്ള വിശ്വാസത്തിലാണ് വീണ ഡല്‍ഹിയില്‍ വന്നത്. തലേന്ന് തന്നെ അപേക്ഷ കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, നദ്ദയുടെ സമീപനം ശരിയായില്ല. ഈ രീതിയിലായിരുന്നില്ല വേണ്ടിയിരുന്നത്. സഹപ്രവര്‍ത്തകരാണ് ഇന്ത്യയിലെ മന്ത്രിമാര്‍. അത്, കേന്ദ്രമായാലും സംസ്ഥാനമായാലുമെന്ന് ശ്രീമതി ടീച്ചര്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

Latest