Connect with us

Kerala

ദുരിതാശ്വാസ ക്യാമ്പില്‍ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണം; മന്ത്രി പി എ മുഹമ്മദ് റിയാസ്

ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 9328 പേരാണ്.

Published

|

Last Updated

കല്‍പറ്റ | വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പില്‍ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ക്യമ്പില്‍ കഴിയുന്നവരുടെ സ്വകാര്യത മാനിക്കണമെന്നും ക്യാമ്പ് സന്ദര്‍ശിക്കുന്നവര്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണം കൊണ്ട് വരാന്‍ ആലോചിക്കുന്നതായും റിയാസ് പറഞ്ഞു.

ക്യാമ്പില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.ശുചിത്വം ഉറപ്പാക്കാന്‍ എല്ലാ 2 മണിക്കൂര്‍ ഇടവിട്ടും ക്ലീനിങ് നടക്കുന്നു. തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ അടയാളങ്ങള്‍ പ്രത്യേകം രേഖപെടുത്തും. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ 8 സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിന്റെ കണ്ടീഷന്‍ അനുസരിച്ച് ബോഡി സൂക്ഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

റീഹാബിലിറ്റേഷന്‍ വാഗ്ദാനം ചെയ്ത് ഒരുപാട് ആളുകള്‍ വരുന്നുണ്ട്. കുടുംബങ്ങളോട് അടക്കം ആലോചിച് മാത്രമേ അതില്‍ തീരുമാനം എടുക്കാനാവുകയുള്ളെന്നും മന്ത്രി പറഞ്ഞു.

ദുരന്തഭൂമിയില്‍ നാലാംദിനവും കാണാതായവരെ തേടി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി പുരോഗമിക്കുകയാണ്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണസംഖ്യ ഉയരുകയാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മരണസംഖ്യ 331 ആയി ഉയര്‍ന്നു. ആറ് സോണുകളായി തിരിച്ചാണ് നിലവില്‍ പരിശോധ നടക്കുന്നത്.
ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 206പേരെ കണ്ടെത്താനുണ്ട്.

നാലാം നാള്‍ കണ്ടെത്തിത് 9 മൃതദേഹങ്ങളും 5 ശരീരഭാഗങ്ങളുമാണ്. 116 മൃതദേഹം നടപടി പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. 130 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. 86 പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയില്‍. ജില്ലയില്‍ 91 ദുരിതാശ്വാസ ക്വാമ്പുകളിലായി കഴിയുന്നത് 9328 പേരാണ്. മേപ്പാടിയില്‍ മാത്രം 10 ക്യാമ്പുകളിലായി 1729 പേരാണ് ഉള്ളത്.ഇന്നലെ നടത്തിയ തിരച്ചിലില്‍ 40 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

---- facebook comment plugin here -----

Latest