vande bharath
വന്ദേഭാരത് ആരുടെയും കുടുംബ സ്വത്തല്ലെന്ന് ഉണ്ണിത്താന്‍; കേരളത്തിന് അര്‍ഹമായതു കിട്ടുമെന്നു കേന്ദ്രമന്ത്രി
വേഗം കൂടിയ ട്രെയിനുകളാണ് കേരളത്തിന് ആവശ്യമെന്നു മന്ത്രി വി അബ്ദുറഹിമാന്‍
കാസര്‍ക്കോട് | വന്ദേഭാരത് ആരുടെയും കുടുംബ സ്വത്തല്ലെന്നും കേരളത്തിന് അര്‍ഹതപ്പെട്ട ട്രെയിനാണെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി. കേരളത്തിന് 10 വന്ദേഭാരതിന് അര്‍ഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് വന്ദേഭാരത് ട്രെയിന്‍ ഉദ്ഘാടനച്ചടങ്ങില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ വേദിയിലിരിക്കുമ്പോഴായിരുന്നു ഉണ്ണിത്താന്റെ പരാമര്‍ശം.
രാജ്‌മോഹന്‍ ഉണ്ണിത്താന് ഒരു ആശങ്കയും വേണ്ടെന്നും കേരളത്തിന് അര്‍ഹമായതെല്ലാം കിട്ടുമെന്നും മന്ത്രി വി മുരളീധരന്‍ പ്രതികരിച്ചു. 400 വന്ദേഭാരതുകളില്‍ പത്തില്‍ കൂടുതല്‍ കേരളത്തിനു കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വേഗം കൂടിയ ട്രെയിനുകളാണ് കേരളത്തിന് ആവശ്യമെന്നു മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. അതുകൊണ്ടാണ് കേരളം കെ റെയില്‍ പദ്ധതി നേരത്തെ ആവശ്യപ്പെട്ടത്. അത്തരം ട്രെയിനുകള്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്നതിന്റെ തെളിവാണ് വന്ദേഭാരതിന്റെ വിജയമെന്നും മന്ത്രി പറഞ്ഞു. ക്ഷണിക്കപ്പെട്ട അതിഥികളുമായാണ് രണ്ടാം വന്ദേഭാരത് കാസര്‍കോട് നിന്നും യാത്രതിരിച്ചത്. 27 മുതല്‍ റഗുലര്‍ സര്‍വീസ് ആരംഭിക്കും.