Connect with us

Poem

തലക്കെട്ടില്ലാത്ത കവിതകള്‍

മീൻ കിട്ടിയെന്നോർത്ത് വലിച്ചപ്പോൾ ചൂണ്ടയിൽ കിടന്ന് പിടയുകയാണ് ഞാൻ.

Published

|

Last Updated

1.  ര കോർത്തിട്ട്
ഞാനിട്ടു ചൂണ്ടൽ പുഴയിൽ.
മീൻ കിട്ടിയെന്നോർത്ത് വലിച്ചപ്പോൾ
ചൂണ്ടയിൽ കിടന്ന്
പിടയുകയാണ് ഞാൻ.

2. ത്ര വേദന തിന്നിരിക്കണം
ഒരു പുല്ലാങ്കുഴൽ
ഇങ്ങനെ മധുരമായ് പാടിടാൻ !

3.ത്രയേറെയൊച്ച
ഉള്ളിലൊളിപ്പിച്ചായിരുന്നോ
ഒരു കടുക് മണി
ഇക്കാലമത്രയും കഴിഞ്ഞതെന്ന്
തിളയ്ക്കും എണ്ണയിലേക്കിടും വരെ
അറിഞ്ഞിരുന്നില്ല ഞാൻ.

4. രു പറവ
തന്റെ ചിറകിനെ
അത്രമേൽ വിശ്വസിക്കയാൽ
പേടിക്കുന്നില്ല
ഒരു മരച്ചില്ലയും

5. ന്നു പോയ് നീ
ചെറിയ നേരമാണെങ്കിലും
തന്നു പോയല്ലോ
ജീവിതാന്ത്യംവരെയോർത്തിടാൻ.

6. ത്രയേറെ ജലം
ഒളിപ്പിച്ചു വെച്ചാണോ മേഘമേ
ഇത്ര മേൽ ഞങ്ങളെ
പൊള്ളിച്ചു വേനലിൽ

7. രുഭൂമിയിലെവിടെയോ
ഒരു കിണർ
ഗർഭം ധരിച്ചതിലാവണം
ഈ മണൽക്കാടിത്രയും
ചുവന്നുതുടുത്തത്.

---- facebook comment plugin here -----

Latest