Connect with us

loksabha election 2024

റായ്ബറേലി എന്നും ഗാന്ധി കുടുംബത്തോടൊപ്പം നില്‍ക്കുമെന്ന് യു പി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ്

സോണിയ ഗാന്ധിക്ക് പകരം മകള്‍ പ്രിയങ്ക ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുമെന്ന് സൂചന

Published

|

Last Updated

വാരണാസി | റായ്ബറേലി എന്നും ഗാന്ധി കുടുംബത്തോടൊപ്പം നില്‍കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ്. കാലങ്ങളായി റായ്ബറേലിയിലെ ജനങ്ങള്‍ക്ക് ഗാന്ധി കുടുംബവുമായി നല്ല ബന്ധമാണുള്ളത്. ഈ സീറ്റ് ഗാന്ധി കുടുംബത്തിന്റേതാണ്. അത് എന്നും ഗാന്ധി കുടുംബത്തോടൊപ്പം നില്‍ക്കുമെന്നും അജയ് റായ് മാധ്യമങ്ങളോട് പറഞ്ഞു. സോണിയ ഗാന്ധിക്ക് പകരം ആര് മത്സരിക്കുമെന്ന ചോദ്യത്തിന് അത് ഗാന്ധി കുടുംബം തന്നെ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി 2004 മുതല്‍ റായ്ബറേലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നുണ്ട്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളും പ്രായാധിക്യവും കണക്കിലെടുത്ത് അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് ഉണ്ടാവില്ലെന്ന് അറിയിക്കുകയായിരുന്നു. റായ്ബറേലി ജനങ്ങള്‍ക്കായി എഴുതിയ കത്തില്‍ തന്റെ കുടുംബത്തിലെ ഒരംഗം തന്നെ മണ്ഡലത്തില്‍ മത്സരിക്കാനെത്തുമെന്ന സൂചനയും സോണിയ ഗാന്ധി നല്‍കിയിട്ടുണ്ട്.

ഈ തീരുമാനത്തിന് ശേഷം എനിക്ക് നിങ്ങളുമായി നേരിട്ട് ഇടപെടാന്‍ കഴിഞ്ഞില്ലെന്ന് വരാം. പക്ഷെ എന്റെ ഹൃദയവും ആത്മാവും എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടാകും. മുന്‍ കാലങ്ങളെ പോലെ ഭാവിയിലും നിങ്ങള്‍ എനിക്കൊപ്പവും എന്റെ കുടുംബത്തിനൊപ്പവും ഉണ്ടാവുമെന്ന് എനിക്കറിയാം. – സോണിയ ഗാന്ധി ഹിന്ദിയില്‍ എഴുതിയ കത്തില്‍ പറയുന്നു.

സോണിയ ഗാന്ധി കളമൊഴിയുന്നതോടെ മകള്‍ പ്രിയങ്ക ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

 

 

---- facebook comment plugin here -----

Latest