Connect with us

bulldozer Raj

യു പി സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് കുടുംബം തകര്‍ക്കുന്നു: മായാവതി

ഭരണകൂട ആക്രമണത്തിനെതിരെ നിയമം നോക്കുകുത്തി

Published

|

Last Updated

ലഖ്‌നൗ | ഉത്തര്‍പ്രദേശിലെ ബി ജെ പി സര്‍ക്കാര്‍ ഒരു പ്രത്യേക സമുദായത്തിനെതിരെ അന്യായമായി ആക്രമണം അഴിച്ചുവിടുകയാണെന്ന് ബി എസ് പി നേതാവ് മായാവതി. ഭയത്തിന്റെയും ഭീകരതയുടെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിനും പ്രതിഷേധങ്ങളെ തകര്‍ക്കുന്നതിനും ബുള്‍ഡോസറുകള്‍ ഉപയോഗിക്കുകയാണ്. വീടുകള്‍ തകര്‍ക്കുന്നതിലൂടെ മുഴുവന്‍ കുടുംബത്തിന്റെ തകര്‍ച്ചയാണ് അവര്‍ ലക്ഷ്യമിടുന്നതെന്നും മായാവതി പറഞ്ഞു.

അന്യായവും നിയമവിരുദ്ധവുമായ ആ്ക്രമണം നടക്കുമ്പോള്‍ നിയമം നോക്കുകുത്തിയാകുന്നു. പ്രവാചകനിന്ദ നടത്തിയ നുപൂര്‍ ശര്‍മയെയും നവീന്‍ ജിന്‍ഡാലിനെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും മായാവതി ആവശ്യപ്പെട്ടു. ഈ രണ്ടു പേരുടെയും പ്രസ്താവനകള്‍ കാരണം രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതം സംഭവിച്ചു. അവര്‍ക്കെതിരെ നടപടിയെടുക്കാതെ സര്‍ക്കാര്‍ എന്തിനാണ് നിയമത്തെ പരിഹസിക്കുന്നത്?. രണ്ട് പ്രതികളെയും ജയിലിലേക്ക് അയക്കാത്തത് കടുത്ത പ്രീണനവും ദൗര്‍ഭാഗ്യകരവുമാണെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

 

Latest