Connect with us

National

2023 ലെ പോലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷ യു പി സര്‍ക്കാര്‍ റദ്ദാക്കി

ആറ് മാസത്തിനകം പുതിയ പരീക്ഷ നടത്തും

Published

|

Last Updated

ലക്‌നോ| സംസ്ഥാനത്ത് പോലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനായി നടത്തിയ പരീക്ഷ റദ്ദാക്കുന്നതായി യു പി സര്‍ക്കാര്‍ അറിയിച്ചു. ആറ് മാസത്തിനകം പുതിയ പരീക്ഷ നടത്തുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്‌സിലൂടെ അറിയിച്ചു.

പരീക്ഷയുടെ നടത്തിപ്പില്‍ യാതൊരുവിധ വിട്ടുവീഴ്ചയുമില്ല. യുവാക്കളുടെ കഠിനാധ്വാനം കൊണ്ട് കളിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. 2023 ഫെബ്രുവരി 17,18 തീയതികളിലായിരുന്നു പരീക്ഷ.

 

 

Latest